Breaking News :

നവജാത ശിശു മരിച്ചു

കാഞ്ഞങ്ങാട് : നവജാത ശിശു  ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂരിൽ താമസിക്കുന്ന രഞ്ജിത്തിന്റെ 2 ദിവസം പ്രായമായ ആൺകുട്ടിയാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വരഞ്ഞൂർ തെക്കേ വീട്ടിൽ രഞ്ജിത്തിന്റെയും ചന്ദനയുടെയും ആദ്യ കുട്ടിയാണ് ജില്ലാ ആശുപത്രിയിൽ  പ്രസവ ചികിത്സയ്ക്കിടെ മരിച്ചത്. കുട്ടിക്ക് ഹൃദയസംബന്ധമായ തകരാറുണ്ടായിരുന്നുവെന്നാണ് വിവരം.

Read Previous

എക്സൈസ് ഓഫീസ് ആക്രമിച്ചതിന് കേസ്

Read Next

കരിവെള്ളൂരിൽ പൂരക്കളിപ്പണിക്കർക്ക് വിലക്ക്; സിപിഎം ഇടപെട്ടു