ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോട്ടയം അധ്യാപികയെ ഷർട്ടുമായി ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച കാസർകോട് ഡിഡി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് വിനോദ് ചന്ദ്രൻ 43, അധ്യാപികയോട് ആദ്യം തന്നെ ഫോട്ടോ ചോദിച്ചുവാങ്ങിയിരുന്നു. കണ്ണൂർ സ്വദേശിയായ വിനോദ് ചന്ദ്രൻ വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് കാര്യങ്ങൾക്കായുള്ള നോഡൽ ഓഫീസറാണ്. പ്രൊവിഡന്റ് ഫണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് കോട്ടയം അധ്യാപിക വിനോദ് ചന്ദ്രനുമായി ബന്ധപ്പെട്ടത്.
ഫോട്ടോ അയച്ചു കിട്ടിയ ശേഷം പ്രൊവിഡന്റ് ഫണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ വിനോദ് ചന്ദ്രൻ അധ്യാപികയുടെ ശരീരം ആവശ്യപ്പെടുകയും കോട്ടയത്തേക്ക് പോവുകയും, ഹോട്ടലിൽ മുറിയെടുത്ത ശേഷം ഒരു ഷർട്ടുമായി ഹോട്ടൽ മുറിയിലേക്ക് വരാൻ അധ്യാപികയോട് ആവശ്യപ്പെടുകയുമായിരുന്നു. അധ്യാപിക കോട്ടയം വിജിലൻസിൽ വിവരമറിയിച്ചതിനെ തുടർന്ന് വിജിലൻസ് പുതിയ ഷർട്ടിൽ ഫിനോഫ്ത്തലിൻ പൊടി പുരട്ടിയ ശേഷമാണ് അധ്യാപിക ഹോട്ടൽ മുറിയിലെത്തി ഷർട്ട് വിനോദ് ചന്ദ്രന് കൈമാറിയത്.
ഹോട്ടലിൽ തൊട്ടടുത്ത മുറിയിൽ ഒളിച്ചിരുന്ന വിജിലൻസ് ഡിവൈഎസ്പിയും സംഘവും വിനോദ് ചന്ദ്രനെ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻജിഒ യൂണിയൻ കാസർകോട് ജില്ലാ കൗൺസിലറാണ് വിജിലൻസിന്റെ വലയിൽ വീണ ജൂനിയർ സൂപ്രണ്ട് വിനോദ് ചന്ദ്രൻ. കാസർകോട് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ്.