റിസോർട്ടിൽ പങ്കാളിത്വം വാഗ്ദാനം നൽകി രണ്ടുകോടി തട്ടി ഉദുമ സ്വദേശി മുങ്ങി

ഉദുമ: കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് കടൽ തീരത്തുള്ള റിസോർട്ടിൽ കച്ചവട പങ്കാളിത്വം വാഗ്ദാനം ചെയ്ത് ഉദുമ സ്വദേശി പലരിൽ നിന്നുമായി രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങി. ഉദുമ നാലാം വാതുക്കലിൽ താമസിക്കുന്ന ടാക്സി കാർ ഉടമയാണ് നാട്ടിൽ നിന്ന് മുങ്ങിയത്. കാഞ്ഞങ്ങാട് കടൽതീരത്ത് പ്രവർത്തിക്കുന്ന മന്ത്ര റിസോർട്ടിൽ ബിസിനസ്സ് പങ്കാളിയാക്കാമെന്ന വാഗ്ദാനമാണ് ഉദുമ ടാക്സി ഡ്രൈവർ പണം മുടക്കിയവർക്ക് നൽകിയത്.

ഉദുമ പ്രദേശത്ത് താമസിക്കുന്ന ഇരുപതിലധികം പേർ രണ്ടു ലക്ഷം രൂപ വരെ ഈ ഇടപാടിൽ മുടക്കിയിട്ടുണ്ട്. ഉദുമ ടാക്സി ഡ്രൈവർ നാലാം വാതുക്കൽ സ്വദേശിയാണ്. ഇദ്ദേഹത്തിന് സ്വന്തമായി ഇന്നോവ വണ്ടിയും, ടാക്സി കാറുകളുമുണ്ട്. ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പോലീസിൽ ഇനിയും  പരാതി നൽകിയിട്ടില്ല..

Read Previous

നഗരസഭ അധ്യക്ഷയുടെ കാർ പാർക്കോ ക്ലബ്ബിൽ

Read Next

കൈക്കൂലി ഷർട്ടിൽ വിജിലൻസ് വലയിൽ കുടുങ്ങി ഡി.ഡി. ഓഫീസ് ഉദ്യോഗസ്ഥൻ