നഗരസഭ അധ്യക്ഷയുടെ കാർ പാർക്കോ ക്ലബ്ബിൽ

കാഞ്ഞങ്ങാട്: നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാതയുടെ  ഔദ്യോഗിക വാഹനം പതിവായി എന്നും അതിയാമ്പൂര് പാർക്കോ ക്ലബ്ബിൽ. ഉച്ചയ്ക്ക് ശേഷം മിക്കവാറും ദിവസങ്ങളിൽ ചെയർപേഴ്സന്റെ ചുവന്ന ബോർഡ് പതിച്ച ഹുണ്ടായ് ക്രെറ്റ വണ്ടി പാർക്കോ ക്ലബ്ബിൽ കാണും.സിപിഎം  നിയന്ത്രണത്തിലുള്ള കലാ സാംസ്ക്കാരിക ക്ലബ്ബാണ് പാർക്കോ.

കെ.വി. സുജാത ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ വാർഡാണ് അതിയാമ്പൂര്. ചെയർപേഴ്സന്റെ ഡ്രൈവർ അതിയാമ്പൂര് സ്വദേശിയാണ്. മിക്കവാറും ദിവസങ്ങളിൽ ഈ ഔദ്യോഗിക  കാർ ഡ്രൈവറുടെ സ്വകാര്യാവശ്യങ്ങ ൾക്കെല്ലാം   ഓടിക്കുന്നുണ്ട്. നഗരമാതാവിന്റെ കാർ ദുരുപയോഗം ചെയ്യുന്നതായി 4 മാസങ്ങൾക്ക് മുമ്പ് പ്രതിപക്ഷാംഗങ്ങൾ കൗൺസിലിൽ ആരോപണമുന്നയിച്ചിരുന്നു.

ഇതേതുടർന്ന് ചെയർപേഴ്സണിന്റെ കാർ ആവശ്യം കഴിഞ്ഞാൽ രാത്രിയിൽ നഗരസഭ ഓഫീസ് കെട്ടിടത്തിൽ തന്നെ സൂക്ഷിക്കുമെന്ന് ചെയർപേഴ്സൺ കെ.വി. സുജാത കൗൺസിലിൽ നൽകിയ ഉറപ്പാണ് ഇപ്പോൾ പാടെ ലംഘിക്കപ്പെട്ടത്. ചെയർപേഴ്സണിന്റെ ഡ്രൈവർക്ക് അതിയാമ്പൂര് പാർക്കോ ക്ലബ്ബിലും സ്വന്തം ആവശ്യത്തിനും    നഗരമാതാവിന്റെ ഔദ്യേഗിക വാഹനം ദുരുപയോഗം ചെയ്തുവരികയാണ്.

Read Previous

വർക്ക് ഷോപ്പിന് തീ പിടിച്ച് പത്തു കാറുകൾ കത്തിനശിച്ചു ഒരു കോടിയുടെ നഷ്ടം

Read Next

റിസോർട്ടിൽ പങ്കാളിത്വം വാഗ്ദാനം നൽകി രണ്ടുകോടി തട്ടി ഉദുമ സ്വദേശി മുങ്ങി