ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് മോട്ടോർസ് കാർ വർക്ക് ഷോപ്പിൽ തീ പിടിച്ച് പത്തു കാറുകൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം ഷോപ്പിൽ ഗ്യാസ് വെൽഡിംഗിനു ഉപയോഗിക്കുന്ന വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂടാൻ കാരണം. ഈ പ്രദേശമാകെ തീയും പുകയും കൊണ്ട് മൂടി. ജനങ്ങൾ പരിഭ്രാന്തരായി.
തൊട്ടടുത്ത വീട്ടിലെ യു.വി.ഹമീദ്, മുഹമ്മദ്, എന്നിവരും പരിസരവാസികളായ ജാബിർ, മൊയ്തു, ഷാജഹാൻ, റെമീസ് എന്നിവരാണ് തീപിടുത്തം ആദ്യം കണ്ടത്. ഇവർ ഉടൻ ഒച്ച വെച്ച് തൊട്ടടുത്തുള്ള മറ്റു കുടുംബാംഗങ്ങളെ വിളിച്ചുണർത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അഗ്നിരക്ഷാ സേനയേയും പോലിസിലും കെ.എസ് ഇ ബി യിലും വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയുടെ ആദ്യ സംഘമെത്തി അപ്പോഴേക്കും അഗ്നി താണ്ഡവമാടി കരിമ്പുകയും തീയും ഒരു പ്രദേശമാകെ വിഴുങ്ങുമെന്ന നിലയിലായി. ഉടൻ മറ്റു രണ്ടു ഫയർ യുനിറ്റുകളും കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിനിടെ കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും 12000 ലിറ്റർ വെളളം കൊള്ളുന്ന ബ്രൗസർ എന്ന വാഹനവും പറന്നെത്തി. നാലു യുനിറ്റ് അഗ്നി രക്ഷാ സേനയെത്തി 25000 ലിറ്റർ ഫോം കലർത്തിയ വെള്ളം ചീറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്
രാത്രി ഷട്ടിൽ കളിക്കാൻ പോകുന്ന യുവാക്കൾ ചേർന്നാണ് ഷോപ്പിനു മുന്നിലായി പാർക്ക് ചെയ്ത രണ്ടു കാറുകൾ സുരക്ഷിത സ്ഥലത്തേക്ക് തള്ളിമാറ്റിയത്. ഗ്യാസ് വെൽഡിംഗിനുപയോഗിക്കുന്ന അസറ്റിലിൻ വാതക സിലിണ്ടർ പൊട്ടുന്ന ശബ്ദവും, പുകയും കൊളവയൽ, മഡിയൻ ,മാണിക്കോത്തടക്കമുളള സ്ഥലത്തേക്ക് കേട്ടതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ നിന്നടക്കം ജനങ്ങൾ ഓടിയെത്തി
തീ പിടുത്തം റോഡിനു തെക്കുഭാഗത്തുള്ള കെട്ടിടത്തിലേക്കു പടർന്ന് ഒന്നാം നിലയിൽ കുട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കും തീ പിടിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ ഈ കടയിൽ പ്രവർത്തിച്ചിരുന്ന അജാനൂർ വനിത സഹകരണ സംഘം, ബാർബർ ഷോപ്പ്, തൊട്ട് പടിഞ്ഞാറുഭാഗത്തെ യു വി ഹമീദ്, മുഹമ്മദ് എന്നിവരുടെ വീടിന്റെ ജനൽ ചില്ലുകൾ അടക്കം പൊട്ടിത്തെറിച്ചു. കടയുടെ മുനിലെ വൈദ്യുത തുണിലെ എല്ലാ സർവ്വീസ് വയറുകളും കത്തി നശിച്ചു. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും കൈ മെയ് മറന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.