അന്തർസംസ്ഥാന വാഹനമോഷ്ടാവ് അറസ്റ്റിൽ

കാസർകോട്: കേരളം, കർണ്ണാടക. തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലായി നൂറിലധികം വാഹന മോഷണങ്ങൾ നടത്തി പോലീസിന് പിടികൊടുക്കാതെ  20 വർഷമായി ഒളിവിൽ കഴിയുകയും, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത  മടിക്കേരി ഇബ്രാഹിം എന്ന ഉമ്പായി 46,  അറസ്റ്റിൽ. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുമ്പോഴാണ് ഇയാൾ പിടിയിൽ ആയത്.

കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധരഷെട്ടിയുടെ കൂട്ടാളിയാണ്. കാസർകോട്  ഡിവൈഎസ്പി,  പി. ബാലകൃഷ്ണൻ നായരുടെനേതൃത്വ ത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ബാലകൃഷ്ണൻ സി.കെ., എസ് സി പി ഒ  ശിവകുമാർ, സിപിഒ  ഓസ്റ്റിൻ തമ്പി ഡ്രൈവർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ  സാഹസികമായി പിടികൂടിയത്.

ഇയാൾ പോലീസിനെ വെട്ടിച്ച് തമിഴ്നാട്. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും 4 പ്രാവശ്യം പോലീസ് പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇബ്രാഹിം കർണ്ണാടക സോമവാർപേട്ട ഹൊസപ്പെട്ട സ്വദേശിയാണ്.

Read Previous

എസ്ഐയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർക്കെതിരെ കേസ്സ്

Read Next

വർക്ക് ഷോപ്പിന് തീ പിടിച്ച് പത്തു കാറുകൾ കത്തിനശിച്ചു ഒരു കോടിയുടെ നഷ്ടം