എസ്ഐയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: യൂണിഫോം ധരിക്കാത്തതിന് ഫൈൻ അടക്കാനാവശ്യപ്പെട്ട എസ്ഐയെ ഭീഷണിപ്പെടുത്തിയതിന് സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഇന്നലെ രാവിലെ 10.50 നാണ് കുശാൽ നഗറിൽ ഹൊസ്ദുർഗ് എസ്ഐ, വി. മാധവനെ സ്വകാര്യ ബസ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. യൂണിഫോം ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കെ.എൽ.14.വൈ.4998 നമ്പർ സ്വകാര്യ ബസിന്റെ ഡ്രൈവർ എസ്ഐയെ ഭീഷണിപ്പെടുത്തിയത്.

Read Previous

പ്രണയത്തർക്കം: യുവാവ് തൂങ്ങി മരിച്ചു

Read Next

അന്തർസംസ്ഥാന വാഹനമോഷ്ടാവ് അറസ്റ്റിൽ