കാറിൽ ലോറിയിടിച്ച് നീലേശ്വരം സ്വദേശിക്ക് ഗുരുതരം

അപകടം പുലർച്ചെ ഒരു മണിക്ക്  പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചു വരുമ്പോൾ

തളിപ്പറമ്പ: ദേശീയപാതയിൽ ബക്കളം കുറ്റിക്കോലിൽ പറശിനിക്കടവ് ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചു വരികയായിരുന്നവർ  സഞ്ചരിച്ച കാർ ലോറിയിടിച്ച് തെറിപ്പിച്ചു. കാർ ഓടിച്ച യുവാവിന് ഗുരുതരം. കാറിലുണ്ടായിരുന്നനീലേശ്വരം കൊഴുന്തിൽമൂലപള്ളി മുച്ചിലോട്ട് കാവിന് സമീപത്തെ ശ്രീധരന്റെ  മകൻ എം.സി.രതീഷ് 45, സുഹൃത്ത് കലിക്കോട്ട് അനീഷ്  37, എന്നിവർക്കാണ് പരിക്കേറ്റത്.

കാറോടിച്ച രതീഷിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹ അത്യാസന്ന നിലയിൽ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഇടിയുടെ ആഘാതത്തിൽ കെ.എൽ.60 ബി.2705 നമ്പർ കാർ പൂർണ്ണമായും തകർന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇടിച്ച ലോറി നിർത്താതെപോയി. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. കടന്നുകളഞ്ഞ ലോറിയെ കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.

LatestDaily

Read Previous

ജ്വല്ലറി മോഷണം: 2 പേർ ജയിലിൽ

Read Next

പച്ചക്കറിത്തട്ട് തകർത്തതിനെ ച്ചൊല്ലി സംഘട്ടനം