ജ്വല്ലറി മോഷണം: 2 പേർ ജയിലിൽ

കാസർകോട്: കാസർകോട്ടെ ജ്വല്ലറിയിൽ നിന്ന്  7 ലക്ഷം രൂപയുടെേ സ്വർണ്ണം കവർന്ന ജ്വല്ലറി ജീവനക്കാർ റിമാന്റിൽ. കാസർകോട് ചന്ദ്രഗിരി ജംങ്ങ്ഷനിൽ പഴയ പ്രസ് ക്ലബ്ബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിറ്റി ഗോൾഡിൽ നിന്നാണ് 6.72 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത്.

ജ്വല്ലറി മാനേജിങ്ങ് പാർട്ണർ തംജീദിന്റെ പരാതിയിൽ കാസർകോട് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതികളായ കുണ്ടംകുഴി ദൊഡ്ഢുവയൽ ചാണത്തല വീട്ടിൽ  പി. വൈശാഖ് 24, അണങ്കൂറിലെ യു.ഏ. സുലൈമാൻ ഉനൈസ് 22, എന്നിവരെ കാസർകോട് എസ്ഐ, വിഷ്ണുപ്രസാദും സംഘവും   അറസ്റ്റ് ചെയ്തു.

2021 ഡിസംബർ 1-നും 2022 ജനുവരി 15-നുമിടയിലുള്ള സമയത്താണ്  ജ്വല്ലറിയിൽ നിന്നും 142.2 ഗ്രാം സ്വർണ്ണം കാണാതായത്. ജ്വല്ലറിയിൽ സ്റ്റോക്കെടുപ്പ് നടത്തുന്നതിനിടെയാണ് കളവു പുറത്തായത്.  തുടർന്ന് ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ജ്വല്ലറി ജീവനക്കാർ നടത്തിയ മോഷണം  പുറത്തുവന്നത്. പ്രതികളിലൊരാൾ ജ്വല്ലറിയിലെ മുൻ ജീവനക്കാരനാണ്.

LatestDaily

Read Previous

മടിക്കൈയിൽ പട്ടാപ്പകൽ വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വർണ്ണം കവർന്നു

Read Next

കാറിൽ ലോറിയിടിച്ച് നീലേശ്വരം സ്വദേശിക്ക് ഗുരുതരം