പച്ചക്കറിത്തട്ട് തകർത്തതിനെ ച്ചൊല്ലി സംഘട്ടനം

കാഞ്ഞങ്ങാട്:  പച്ചക്കറിത്തട്ട് തകർത്തതിനെച്ചൊല്ലി നടന്ന സംഘട്ടനത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് വ്യത്യസ്ത പരാതികളിൽ 2 കേസ്സുകൾ രജിസ്റ്റർ  ചെയ്തു. കല്ല്യാൺ റോഡ് കോളനി റോഡിലെ പച്ചക്കറിത്തട്ട് തകർത്തതിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിലടിച്ചത്. മാർച്ച് 6-ന് അർധരാത്രി 11 മണിയോടെയാണ് കല്ല്യാൺറോഡ് കോളനി റോഡിൽ രണ്ട് സംഘങ്ങൾ തമ്മിലടിച്ചത്. സംഭവത്തിൽ കല്ല്യാൺറോഡ് മൈക്കാനം ഹൗസിലെ സി. എച്ച്. സുധീഷിന്റെ 33, പരാതിയിൽ കല്ല്യാൺറോഡിലെ സുജിത്ത്, സുധീഷ്. എസ്, സുമേഷ്, അരുൺ, സുധീഷ്് തീയ്യൻകൊത്തിമൂല എന്നിവർക്കെതിരെയാണ് കേസ്സെടുത്തത്.

സി. എച്ച്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിത്ത്ട്ട് സുജിത്ത് തകർത്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സുജിത്തും സംഘവും സുധീഷിനെയും സുഹൃത്തുക്കളായ മനോജ്, എം. വി. രാജേഷ് 20, എം. രാജേഷ് 20, എന്നിവരെയും ആക്രമിച്ചത്. സുധീഷും സംഘവും ആക്രമിച്ചെന്ന സുജിത്തിന്റെ 22, പരാതിയിൽ 4 പേർക്കെതിരെയും ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. സുധീഷിന്റെ പച്ചക്കറിത്തട്ട് തകർത്തെന്നാരോപിച്ച് സുധീഷ്, മനോജ്, രാജേഷ്, ഭാസ്്കരന്റെ മകൻ രാജേഷ് എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് സുജിത്തിന്റെ പരാതി.

LatestDaily

Read Previous

കാറിൽ ലോറിയിടിച്ച് നീലേശ്വരം സ്വദേശിക്ക് ഗുരുതരം

Read Next

ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ടേക്ക്