ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: ജ്വല്ലറിയിൽ നിന്നും ആറേമുക്കാൽ ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായെന്ന പരാതിയിൽ ജ്വല്ലറി ജീവനക്കാർക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. കാസർകോട്ട് പ്രവർത്തിക്കുന്ന സിറ്റിഗോൾഡ് ജ്വല്ലറിയിൽ നിന്നാണ് 2021 ഡിസംബർ 1 മുതൽ 2022 ജനുവരി 15 വരെയുള്ള കാലയളവിൽ 6,72,520 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത്.
ജ്വല്ലറിയിലെ സ്റ്റോക്കെടുപ്പിനിടെയാണ് സ്വർണ്ണം കാണാതായ വിവരം ഉടമകൾ കണ്ടെത്തിയത്. സിറ്റി ഗോൾഡ് മാനേജിംഗ് പാർട്ണറും അടുക്കത്ത് ബയൽ ജുമാന മഹലിൽ താമസക്കാരനുമായ അബ്ദുൾ തംജീദിന്റെ 32, പരാതിയിൽ ജ്വല്ലറി ജീവനക്കാരായ കുണ്ടംകുഴിയിലെ വൈശാഖ് 25, അണങ്കൂരിലെ ഉനൈസ് 28, എന്നിവർക്കെതിരെയാണ് കാസർകോട് പോലീസ് മോഷണക്കുറ്റം ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്. കാസർകോട്ടെ സിറ്റി ഗോൾഡ് അബ്ദുൾ കരീമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണ് പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിലുള്ള സിറ്റി ഗോൾഡ്.