കോട്ടച്ചേരി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് പരിസമാപ്തി. ജനതയുടെ ആഹ്ലാദം വാനോളമുയര്‍ന്ന അത്യപൂർവ്വ വേളയില്‍ ആയിരങ്ങളുടെ ആവേശത്തിമി ര്‍പ്പില്‍ കോട്ടച്ചേരി റെയിൽവെ മേല്‍പ്പാലം പൊതുമരാമത്ത് -ടൂറിസം മന്ത്രി അഡ്വ. പി.ഏ. റിയാസ് നാടിന് സമര്‍പ്പിച്ചു. മേല്‍പ്പാലത്തിന്റെ കിഴക്കേ അറ്റമായ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്ത് നാടമുറിച്ച് മേല്‍പ്പാലം തുറന്ന മന്ത്രി റിയാസിനെയും കാഞ്ഞങ്ങാടിന്റെ എംഎൽഏ,  ഇ. ചന്ദ്രശേഖരനെയും ആഹ്ലാദാന്തരീക്ഷത്തില്‍ ജനം പാലത്തിലൂടെ ആനയിച്ച് താളമേളങ്ങളുടെയും അകമ്പടിയില്‍ പടിഞ്ഞാറെ അറ്റത്തേക്ക് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.ഏ. റിയാസ് ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു, മുന്‍ എം.പി പി.കരുണാകരന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീര്‍ചന്ദ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍.ബി.ഡി.സി.കെ.ജനറല്‍ മാനേജര്‍ ടി.എസ്.സിന്ധു, ദക്ഷിണ റെയിൽവെ നിര്‍മ്മാണ വിഭാഗം സി.എ.ഒ രാജേന്ദ്രപ്രസാദ് ജിങ്കാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് വായിച്ചു. ആര്‍.ബി.ഡി.സി.കെ.മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എ.അബ്ദുസലാം നന്ദിയും പറഞ്ഞു.

LatestDaily

Read Previous

ഡോക്ടറുടെ വീട്ടിൽ കവർച്ച

Read Next

റിട്ട. എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ കരിന്തളം യുവാവിന്റെ പേരിൽ കേസ്സ്