വഹാബ് വിഭാഗം കാഞ്ഞങ്ങാട്ട് കരുത്തു തെളിയിക്കും, കൺവെൻഷൻ മാർച്ച് 11- ന് കാഞ്ഞങ്ങാട്ട് ചേരും

കാഞ്ഞങ്ങാട് :  കാസർകോട് ജില്ലയിൽ ഐഎൻഎൽ പാർട്ടിയുടെ കരുത്ത് തെളിയിക്കാൻ, ഏ.പി അബ്ദുൾ വഹാബ് വിഭാഗം കൺവെഷൻ വിളിച്ചു. മാർച്ച്് 11- – ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വ്യാപര ഭവനിൽ ചേരുന്ന ജില്ലാ കൺവെഷനിൽ വിമത വിഭാഗം നേതാവ് പ്രഫ. ഏ. പി. അബ്ദുൾ വഹാബ്, സംസ്ഥാന സിക്രട്ടറിമാരായ സി.പി. നാസർ കോയ തങ്ങൾ, എൻ.കെ. അബ്ദുൾ അസീസ് അടക്കമുള്ള നേതാക്കൾ സംബന്ധിക്കും.

ഇപ്പോൾ ഔദ്യോഗിക പക്ഷത്തുള്ള മന്ത്രി അഹമ്മദ് ദേവർ കോവിൽ വിഭാഗത്തിന്റെ കൺവെൻഷനും, പ്രകടനവും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ചേർന്നിരുന്നു. ഇൗ കൺവെൻഷനിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ സംബന്ധിച്ചിരുന്നു. നഗരത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ പ്രകടനവും നടന്നു. ഐഎൻഎൽ ജില്ലാ സിക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സിക്രട്ടറി ബേക്കലിലെ എം.ഏ. ലത്തീഫ് എന്നിവർ ഇൗ കൺവെൻഷനിൽ സംബന്ധിച്ചുവെങ്കിലും, കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതുപക്ഷ ഭരണത്തിൽ പങ്കാളികളായ ഐഎൻഎല്ലിന്റെ വനിതാ കൗൺസിലർമാരായ നജ്മ റാഫിയും, ഫൗസിയ ഫെരീഫും, മന്ത്രി വിളിച്ചു ചേർത്ത ജില്ലാ കൺവെൻഷനിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു.

ഇവരിൽ നജ്മ റാഫിയുമായി ലേറ്റസ്റ്റ് സംസാരിച്ചപ്പോൾ, കുടുംബ പരമായ ചില കാരണങ്ങളാലാണ് ഐഎൻഎൽ കൺവെൻഷനിൽ സംബന്ധിക്കാതിരുന്നതെന്നും, താൻ അന്നും ഇന്നും പാർട്ടിയോടൊപ്പം തന്നെയാണെന്നും, കൗൺസിലർ നജ്മ റാഫി പറഞ്ഞു. 11– ന് വെള്ളിയാഴ്ച ചേരുന്ന വഹാബ് വിഭാഗം കൺവെൻഷൻ വിജയിപ്പിക്കാൻ ആളും അർത്ഥവും ഇറക്കി കരുക്കൾ നീക്കുന്നത് വബാഹ് വിഭാഗം നേതാവ് കൂളിയങ്കാലിലെ എം.കെ. അബ്ദുൾ റഹിമാനാണ്.

മന്ത്രി വിളിച്ചു ചേർത്ത കൺവെൻഷനിൽ പങ്കെടുക്കാതെ വിട്ടുനിന്ന നഗരസഭ കൗൺസിലർ ഫൗസിയ ഷെരീഫ് വെള്ളിയാഴ്ച വ്യാപാരഭവനിൽ പ്രഫ. ഏ.പി. അബ്ദുൾ വഹാബ്  വിളിച്ചു ചേർത്തിട്ടുള്ള കൺവെൻഷനിൽ സംബന്ധിക്കുമെന്ന് എം.കെ. അബ്ദുൾ റഹിമാൻ അവകാശപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ ബിൽട്ടെക്ക് അബ്ദുല്ലയും, തങ്ങളോടൊപ്പം വരുമെന്നും, എം.കെ. അബ്ദുൾ റഹിമാൻ പറഞ്ഞു. അങ്ങനെയെങ്കിൽ, വൈസ് ചെയർമാൻ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ സംബന്ധിച്ചത് എന്തിനാണെന്ന് ആരാഞ്ഞപ്പോൾ, അതു മന്ത്രി വിളിച്ചതുകൊണ്ട് മാത്രം യോഗത്തിൽ ഇരുന്നതാണെന്ന് എം. കെ. പറഞ്ഞു.

  തീരദേശത്ത് പട്ടാക്കാൽ വാർഡ് 35 –ൽ  നിന്ന് ഐഎൻഎൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു ജയിച്ച നഗരസഭ കൗൺസിലർ ഫൗസിയ ഷെരീഫ് ഐഎൻഎൽ പ്രവർത്തകയല്ലെന്ന് പാർട്ടി ജില്ലാ സിക്രട്ടറി അസീസ് കടപ്പുറം കഴിഞ്ഞ ദിവസം ലേറ്റസ്റ്റിനെ വിളിച്ചറിയിച്ചു. ഫൗസിയ സിപിഎം അനുഭാവിയാണെന്ന് അസീസ് പറഞ്ഞു. ഫൗസിയ പാലക്കാട് സ്വദേശിനിയാണ് ഭർത്താവ് ഷെരീഫ് കാഞ്ഞങ്ങാട്  തീരദേശത്ത് താമസിക്കുന്നു.

LatestDaily

Read Previous

റിട്ട. എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ കരിന്തളം യുവാവിന്റെ പേരിൽ കേസ്സ്

Read Next

പെരിങ്ങോം പെൺകുട്ടി ബേക്കലിൽ ബലാത്സംഗത്തിനിരയായി