ബസ് കാത്ത് നിൽപ്പു കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി

രാജപുരം: ബസ് കാത്ത് നിൽപ്പു കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി  വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. കള്ളാർ അടോട്ടുകയ  സ്വദേശിനികളും  രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയുമായ റെയ്ന റജി 15, ആറാം തരം വിദ്യാർത്ഥിനി എസ്തർ ഷോബിത്ത് 12,  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുവരെയും കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, എസ്തറിന്റെ  പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെറിയ കള്ളാറിലാണ് അപകടം.  സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന ജീപ്പാണ് അപകടം വരുത്തിവെച്ചത്. എതിരെ വന്ന കാറിനെ ഇടിച്ച ശേഷമാണ് ജീപ്പ് ബസ് സ്റ്റോപ്പിലേക്ക്   പാഞ്ഞുകയറിയത്.  രാജപുരം  പോലീസ് വാഹനം  കസ്റ്റഡയിലെടുത്തു.

Read Previous

രഹസ്യ ബന്ധം: ആശുപത്രി വിട്ട ഭർതൃമതി, അമിത ഗുളികകൾ കഴിച്ച് വീണ്ടും ആശുപത്രിയിൽ

Read Next

പോക്സോ പ്രതികൾ റിമാന്റിൽ