ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺ വിളി ഭർത്താവ് ചോദ്യം ചെയ്ത വിരോധത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതി വീട്ടിൽ തിരിച്ചെത്തിയ ശേഷം അമിത ഗുളികകൾ കഴിച്ച് വീണ്ടും ആശുപത്രിയിൽ. കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം പരാജയപ്പെട്ട 39കാരിയായ ഭര്‍തൃമതിയാണ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ച് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായത്.
പയ്യന്നൂരിന് സമീപം താമസിക്കുന്ന 39കാരിയെയാണ് ഷാളിൽ കുരുക്കി ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യാ ശ്രമം നടന്നത്. അമിത ഗുളികൾ കഴിച്ച നിലയിലാണ് യുവതിയെ ബന്ധുക്കൾ വീണ്ടുംആശുപത്രിയിലെത്തിച്ചത്.
പുരുഷ സുഹൃത്തുമായുള്ള ഫോൺവിളി ബന്ധം പരിധി വിട്ടപ്പോള്‍, ഭര്‍ത്താവ് ഫോൺ വിളികള്‍ക്ക് താക്കീത് നൽകിയിരുന്നു. പിന്നീട് രഹസ്യമായി തുടര്‍ന്ന ഫോൺവിളി വിദ്യാര്‍ഥിനിയായ മകള്‍ കണ്ടെത്തുകയും ഈ വിവരം പിതാവിനോട് പറയുമെന്ന ഘട്ടത്തിലാണ് കഴിഞ്ഞ രാത്രി 9-30 മണിയോടെ ഷാളിൽ കുരുക്കിട്ട് യുവതി ആദ്യ ആത്മഹത്യാ ശ്രമം നടത്തിയത്.