ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: ഉത്തർ പ്രദേശിൽ കണ്ണൂർ സ്വദേശിയായ സിആർ പിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂർ സൗത്ത് ബസാർ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എൻ. ഹൗസിൽ ദാസൻ- രുക്മിണി ദമ്പതികളുടെ മകൻ എം.എൻ. വിപിൻദാസാണ് 37, ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവെച്ചു മരിച്ചത്. ഇന്നലെ കൈത്തോക്ക് ഉപയോഗിച്ച് വിപിൻദാസ് സ്വയം തലയ്ക്കു വെടിവയ്െക്കുകയായിരുന്നു.
മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. വിപിനു പുതുതായി നിർമിക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമം അടുത്താഴ്ച നടക്കാനിരിക്കെയാണ് ആത്മഹത്യ. വീടിന്റെ കുറ്റിയടിക്കൽ കർമത്തിനു പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ അവധി പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വിപിനിന്റെ സുഹൃത്തുക്കൾ പറഞ്ഞു.