പോക്സോ പ്രതികൾ റിമാന്റിൽ

ബേക്കൽ: പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ രണ്ട് പ്രതികളെയാണ് കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത 3 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ 4 പേരെ പ്രതികളാക്കി 7 കേസുകളാണ് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനികൾ 3 വർഷം മുമ്പ് നടന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കേസിൽ പെരിയ ഏച്ചിലടുക്കം സ്വദേശിയും തെയ്യം കലാകാരനുമായ മണി 35, അരങ്ങനടുക്കത്തെ മാധവൻ 62, എന്നിവരെയാണ് ബേക്കൽ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

മണിക്കെതിരെ രണ്ട് കുട്ടികളെ പീഡിപ്പിച്ചതിനും, മാധവനെതിരെ ഒരു കുട്ടിയെ പീഡിപ്പിച്ചതിനുമാണ് കേസെടുത്തത്. മണി രണ്ട് വർഷം മുമ്പാണ് നാലാം ക്ലാസിൽ പഠക്കുന്ന 2 പെൺകുട്ടികളെ പീഡിപ്പിച്ചത്. ബേക്കൽ പോക്സോ കേസിലെ  ഇരയെഅമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ അമ്പലത്തറ പോലീസ് 2 കേസുകൾ  കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം 9 ആയി.

Read Previous

ബസ് കാത്ത് നിൽപ്പു കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറി

Read Next

ഡോക്ടറുടെ വീട്ടിൽ കവർച്ച