വാഹനാപകടക്കേസ്സ് പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

മഞ്ചേശ്വരം:   മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിമുക്ത ഭടൻ വാഹനമിടിച്ച് മരണ പ്പെട്ട കേസ്സിൽ നിർത്താതെ പോയ കർണ്ണാടക രജിസ്ട്രേഷൻ ലോറിയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറും പിടിയിൽ. 2021 മാർച്ച് 3-ന്   പുലർച്ചെ 6 മണിക്ക് തലപ്പാടിയിൽ  മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ജോലിക്കായി മോട്ടോർ സൈക്കിളിൽ  സഞ്ചരിക്കുകയായിരുന്ന ഉദ്യാവർ ഗുത്തു സ്വദേശി  ദിനേശ് 42,  എന്നയാളാണ് സംഭവത്തിൽ മരണപ്പെട്ടത്‌.

നിർത്താതെ പോയ വാഹനം, പിന്നീട് ഹൈവേയിലൂടെ കടന്നുപോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പ്രതി പ്രസ്തുത വാഹനം ഓടിച്ചിരുന്നുവെങ്കിലും കേരളത്തിലേക്ക് കടക്കുമ്പോൾ മറ്റ് ഡ്രൈവർമാരാണ് വണ്ടി ഓടിച്ചിരുന്നത്.

മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് കിഴക്കും കര, സിവിൽ പോലിസ് ഓഫീസർ നാരായണൻ    അമ്പലത്തറ എന്നിവരുടെ  അന്വേഷണത്തിലൂടെയാണ് കേസ്സിൽ ഉൾപ്പെട്ട കെഏ 01 ഏഎഫ് 3411  ലോറി ഇപ്പോൾ  കസ്റ്റഡിയിലെടുക്കാനായത്. തമിഴ്നാട് ട്രിച്ചി സൂറം പട്ടിയിലെ രാമചന്ദ്രനെയാണ് 38, അന്വേഷണ സംഘം ഒരു വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

ചിട്ടിത്തട്ടിപ്പ്: 2 പേർക്കെതിരെ വഞ്ചനാക്കേസ്സ്

Read Next

എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിരിച്ചെത്തുന്നു