യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്:  യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പടന്നക്കാട് അംഗൺവാടിക്ക്  സമീപത്ത് ഇന്ന് രാവിലെയാണ് യുവാവിന്റെ ജഡം പാളത്തിൽ കണ്ടെത്തിയത്. പടന്നക്കാട് വടക്കുപുറം വീട്ടിൽ അശോകന്റെയും വിലാസിനിയുടെയും മകൻ അനൂപിനെയാണ് 30, രാവിലെ പടന്നക്കാട് റെയിൽപ്പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ യുവാവ് പാളം മുറിച്ചു കടക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടി മരിക്കുകയായിരുന്നുെവന്നാണ് സൂചന. അനുഷ പരേതന്റെ സഹോദരിയാണ്. 

Read Previous

നേതൃത്വത്തെ വെല്ലുവിളിച്ച് ഐഎൻഎൽ വിമത വിഭാഗം മെമ്പർഷിപ്പ് ക്യാമ്പയിൻ

Read Next

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി; പയ്യന്നൂർ ഹോട്ടലില്‍ സംഘര്‍ഷം