ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ : അജാനൂർ പഞ്ചായത്ത് 18–ാം വാർഡിൽപ്പെട്ട കൊത്തിക്കാലിൽ പഞ്ചായത്ത് റോഡ് നിർമ്മാണത്തിന്റെ മറവിൽ പൂഴി ഖനനം നടത്തിയതായി ആക്ഷേപം. 18–ാം വാർഡിലെ മുസ്്ലിം ലീഗ് പ്രതിനിധിയുടെ നേതൃത്വത്തിലാണ് മണലെടുപ്പ് നടന്നത്. കൊത്തിക്കാൽ – മുട്ടുന്തല റോഡിന്റെ നിർമ്മാണത്തിന്റെ മറവിൽ കൊത്തിക്കാലിൽ നൂറ് മീറ്ററോളം നീളത്തിൽ പൂഴി ഖനനം നടന്നതായാണ് ആരോപണം.
2 ദിവസങ്ങളിലായി 25 ലോഡിലധികം പൂഴി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ ആരോപിച്ചു. 500 മീറ്റർ ദൈർഘ്യമുള്ള കൊത്തിക്കാൽ – മുട്ടുന്തല റോഡ് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് നിർമ്മിക്കുന്നത്. പൂഴിയെടുത്ത് വിൽപ്പന നടത്തി പ്രസ്തുത തുക റോഡ് ഉയർത്തുന്നതിനായി ചെലവഴിക്കുമെന്നാണ് പഞ്ചായത്തംഗമായ ഇബ്രാഹിം ആവിക്കലിന്റെ അവകാശവാദമെന്ന് നാട്ടുകാർ പറഞ്ഞു. കൊത്തിക്കാലിലെ എം. മുഹമ്മദ്ഹാജി, ബിസ്മില്ല അബ്ദുല്ലഹാജി, സഹോദരി കുഞ്ഞാമി എന്നിവർ റോഡ് നിർമ്മാണത്തിനായി വിട്ടുകൊടുത്ത ഭൂമിയിൽ നിന്നും മണൽ കടത്തിക്കൊണ്ടുപോയതിൽ അഴിമതിയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.