ബേക്കൽ പരിധിയിൽ 3 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി

ബേക്കൽ: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ബേക്കൽ പോലീസ് ഒരേസമയം  7 കേസ്സുകൾ റജിസ്റ്റർ ചെയ്തു. അന്വേഷണമാരംഭിച്ചു. വിദ്യാർത്ഥിനികളുടെ അസ്വസ്ഥത മനസ്സിലാക്കി സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് 3 വിദ്യാർത്ഥിനികൾ 3 വർഷം മുമ്പ് നടന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന  വിദ്യാർത്ഥിനികളെ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് നാലംഗ സംഘം പീഡനത്തിനിരയാക്കിയത്. വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് 7 പോക്സോ കേസ്സുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്. വ്യത്യസ്ത പരാതികളിലാണ് കേസ്സുകൾ.

പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോക്സോ കേസ്സിൽ പ്രതിചേർക്കപ്പെട്ടവർ പെരിയ കല്ല്യോട്ട് സ്വദേശികളാണെന്നാണ് പോലീസ് തരുന്ന സൂചന. പ്രതികൾക്കായി തെരച്ചിലാരംഭിച്ചതായി ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ അറിയിച്ചു. സംഭവം നടന്നത് 3 വർഷം മുമ്പായതിനാൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്.

LatestDaily

Read Previous

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി; പയ്യന്നൂർ ഹോട്ടലില്‍ സംഘര്‍ഷം

Read Next

ഗൃഹനാഥനെ മുൻഭാര്യയും മകനും ചെരിപ്പു കൊണ്ടടിച്ചു