ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ഐഎൻഎൽ ഔദ്യോഗിക വിഭാഗത്തിന്റെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ മാർച്ച് 4-ന് കാഞ്ഞങ്ങാട്ട് നടക്കാനിരിക്കെ, സമാന്തര മെമ്പർഷിപ്പ് ക്യാമ്പയിനുമായി വിമത വിഭാഗം. മാർച്ച് 4-ന് അലാമിപ്പള്ളിയിലെ ചതുർനക്ഷത്ര ഹോട്ടലിലാണ് ഐഎൻഎൽ ഔദ്യോഗിക വിഭാഗത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ. ഐഎൻഎൽ ഔദ്യോഗിക വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ പ്രൊഫ. ഏ. പി. അബ്ദുൾ വഹാബ് വിഭാഗത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ മാർച്ച് 11-ന് 3 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വിളിച്ചു ചേർത്തിട്ടുണ്ട്.
പരിപാടിയിൽ ഏ. പി. അബ്ദുൾ വഹാബും വിമത വിഭാഗം ജനറൽ സിക്രട്ടറി നാസർ കോയ തങ്ങളും പങ്കെടുക്കും. ഐഎൻഎൽ ഔദ്യാഗിക വിഭാഗവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് വിമത വിഭാഗം കാഞ്ഞങ്ങാട്ട് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. കാസർകോട് ജില്ലയിൽ ശക്തി തെളിയിക്കുകയെന്നതാണ് സമാന്തരയോഗത്തിന്റെ ലക്ഷ്യം.
417