കല്ല്യോട്ട് കൊലവിളി: കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ബേക്കൽ: പെരിയ കല്ല്യോട്ട് സിപിഎം പ്രവർത്തകനെയും കുടുംബത്തെയുംകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തലശ്ശേരി പാനൂർ സ്വദേശി  അറസ്റ്റിൽ. തലശ്ശേരി പാനൂരിലെ കോൺഗ്രസ് പ്രവർത്തകൻ റിതുലും 27, സംഘവുമാണ് കല്ല്യോട്ട് സിപിഎം പ്രവർത്തകന്റെ കുടുംബത്തിന് നേരെ കൊലവിളി നടത്തിയത്. ഫെബ്രുവരി 27-ന് ഉച്ചയ്ക്ക് 1-40 നാണ് വാഹനത്തിലെത്തിയ കോൺഗ്രസ് പ്രവർത്തകർ കല്ല്യോട്ടെ സിപിഎം പ്രവർത്തകൻ ശാസ്താ ഗംഗാധരന്റെ വീടിന് മുന്നിലെത്തി കൊലവിളി നടത്തിയത്.

സംഭവ സമയത്ത് ഗംഗാധരന്റെ ഭാര്യ ഗീതയാണ് വീട്ടിലുണ്ടായിരുന്നത്. ഭയന്നുവിറച്ച അവർ വീട്ടിനകത്ത് കയറി വാതിലടച്ച് വിവരം പോലീസിലറിയിക്കുകയായിരുന്നു. വാഹനത്തിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഗംഗാധരനെയും കുടുംബത്തെയും ചുട്ടുകൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഘത്തിൽ കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകനായ ജനാർദ്ദനൻ പുല്ലുമലയും ഉണ്ടായിരുന്നു. ഗംഗാധരന്റെ വീട്ടിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. റിതുൽ, കെ. സുധാകരന്റെ അനുയായിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകന്റെ കുടുംബത്തിന് നേരെ ഭീഷണി മുഴക്കിയതിനെത്തുടർന്ന്  കല്ല്യോട്ട് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്., സിപിഎം പ്രവർത്തകനെതിരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ വധഭീഷണിക്ക് പിന്നാലെ ഇടതു ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഭീഷണിയുണ്ട്. കല്ല്യോട്ട് ശാസ്താ ഗംഗാധരനും  കുടുംബത്തിനുമെതിരെ കൊലവിളി നടത്തിയ സംഘത്തിൽപ്പെട്ട ജനാർദ്ദനൻ പുല്ലുമലയെ ഫേസ്ബുക്ക് വഴി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

ജനാർദ്ദനന്റെ പരാതിയിൽ അനീഷ് കടത്തനാടൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട്  ഉടമയ്ക്കെതിരെയും അഷ്റഫ് കണിച്ചിറ, അമ്പലത്തറ സഖാക്കൾ, കല്ല്യോട്ടിന്റെ പോരാളികൾ എന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയും   ബേക്കൽ പോലീസ് കേസ്സെടുത്തു. കല്ല്യോട്ട് മൂവാരിമൂലയിലെ ഏ. പ്രസാദിനെതിരെ ഫേസ്ബുക്ക് വഴി വധഭീഷണി  മുഴക്കുകയും അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്തതിന് കല്ല്യോട്ടിന്റെ പോരാളികൾ സഖാവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമകൾക്കെതിരെയും  േക്കൽ പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

പാലക്കുന്നിൽ തട്ടുകടകൾ മുക്കിന് മുക്ക്

Read Next

കോട്ടച്ചേരി മേല്‍പ്പാല സമര്‍പ്പണം നാടിന്റെ ഉത്സവമാകും