പാലക്കുന്ന് ഭരണി ആയിരത്തിരി 3-ന്

ഇത്തവണ രണ്ട് കാഴ്ചകളിൽ ഒതുക്കി മഹോത്സവം 4-ന് കൊടിയിറങ്ങും

പാലക്കുന്ന് : ഭരണി മഹോത്സവം ഇത്തവണ രണ്ട് കാഴ്ച സമർപ്പണങ്ങളിൽ ഒതുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനുള്ള തയ്യാറെടുപ്പുകൾ ഒരുങ്ങി. ഉദുമ പടിഞ്ഞാറക്കര കാഴ്ചയും, പള്ളിക്കര തണ്ണീർപ്പുഴ കാഴ്ചയും, ഇത്തവണയുണ്ടാകും, ഉദുമ 49-ാം വർഷത്തിലും, പള്ളിക്കര തണ്ണീർപ്പുഴ കാഴ്ച 64-ാം വർഷത്തിലുമാണ് ഇത്തവണ പാലക്കുന്ന് ദേവിയുടെ സന്നിധാനത്തിൽ സമർപ്പിക്കുന്നത്.

മാർച്ച് 3-ന് വ്യാഴാഴ്ച രാത്രിയിലാണ് ആയിരത്തിരി മഹോത്സവം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ബേക്കൽ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ ഇന്നലെ ഞായറാഴ്ച ആറാട്ടുത്സവം നല്ല ജനത്തിരക്കോടെ സമാപിച്ചു. 2020-ൽ പാലക്കുന്ന് ഭരണി മഹോത്സവം പതിവുപോലെ ആഘോഷിച്ചുവെങ്കിലും, 2021-ൽ കോവിഡ് മഹാമാരി പിടിമുറുക്കിയതിനാൽ, ആഘോഷങ്ങളും കാഴ്ചാ സമർപ്പണവുമെല്ലാം മാറ്റിവെക്കുകയായിരുന്നു.

പതിവുപോലെ ഭൂതബലി, താലപ്പൊലി, ഉത്സവ ദിവസങ്ങളിൽ രണ്ടുനാൾ ഭക്തർക്ക് നൽകി വരാറുള്ള അന്നദാനം ഇത്തവണയില്ല. ഉത്സവച്ചന്തകൾ പതിവുപോലെ ഇത്തവണയും, ഉണ്ടായിരിക്കുമെന്ന് ശ്രീ ഭഗവതിയുടെ ക്ഷേത്ര ഭാരവാഹികളായ പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, ജനറൽ സിക്രട്ടറി പി.പി. ചന്ദ്രശേഖരൻ, ട്രഷറർ പി.കെ. രാജേന്ദ്രനാഥ് എന്നിവർ ഇന്നലെ ഭണ്ഡാര വീട്ടിൽ ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.

LatestDaily

Read Previous

മദ്രസ വിദ്യാർത്ഥിനിയെ മർദ്ദിച്ച മതാധ്യാപകനെതിരെ കേസ്സ്

Read Next

കോട്ടച്ചേരി മത്സ്യച്ചന്തയ്ക്ക് സമീപം തീപ്പിടുത്തം