ഓട്ടോതൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലടിച്ചു

തൃക്കരിപ്പൂർ: മാവിലാക്കടപ്പുറത്ത് ബസ് തൊഴിലാളികളും ഒാട്ടോ തൊഴിലാളികളും  തമ്മിലടിച്ച സംഭവത്തിൽ ചന്തേര പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. 23– ന്  വൈകുന്നേരം 5.50 നാണ് മാവിലാക്കടപ്പുറത്ത് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിലടിച്ചത്.

സ്വകാര്യ ബസ് ഡ്രൈവറും ഉദിനൂർ പൊയ്യ വീട്ടിലെ പവിത്രന്റെ മകനുമായ കെ. സനൽകുമാറിന്റെ 35, പരാതിയിൽ ഓട്ടോ ഡ്രൈവർമാരായ ഷൈജു, വിജീഷ് എന്നിവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. വിജീഷിന്റെ ഓട്ടോയുടെ സമീപം ബസ് നിർത്തിയിട്ടതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ ഷൈജു ഇടപെടുകയും സനൽകുമാറിനെ മർദ്ദിക്കുകയുമായിരുന്നു.

ഓട്ടോഡ്രൈവറും പുലിമൂട്ടിലെ സി. കേശവന്റെ  മകനുമായ എസ്. കെ. വിജീഷിന്റെ 31, പരാതിയിൽ സ്വകാര്യ ബസ് ജീവനക്കാരനായ മഹേഷ്, സനൽ, ബസ് ക്ലീനർ എന്നിവർക്കെതിരെ മറ്റൊരു കേസും ചന്തേര പോലീസ് റജിസ്റ്റർ ചെയ്തു. ബസ് കണ്ടക്ടറായ മഹേഷ് തന്നെ തടഞ്ഞുനിർത്തി ടിക്കറ്റ് മെഷീൻ കൊണ്ട് ചെവിക്കടിച്ചുവെന്നാണ്  വിജീഷിന്റെ പരാതി. ഒാട്ടോതൊഴിലാളികളുടെ മർദ്ദനമേറ്റ ബസ് ഡ്രൈവർ സനൽകുമാർ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

Read Previous

യുദ്ധം തുടങ്ങും മുമ്പ് അഹ്‌റാസ് നാട്ടിലെത്തി

Read Next

കാഴ്ച വസ്തു പോലൊരു ഏടിഎം