ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങട് റെയിൽവെ സ്റ്റേഷന് മുന്നിൽ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏടിഎം കാഴ്ച വസ്തുവായി. റെയിൽവെ സ്റ്റേഷന് മുന്നിലെ ഏടിഎം പണിമുടക്കിയിട്ട് നാളേറെയായിട്ടും ബാങ്ക് അധികൃതർ കണ്ട ഭാവം നടിച്ചിട്ടില്ല. കാസർകോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ. ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാരാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
ഇത്രയും തിരക്കേറിയ റെയിൽവേ സ്റ്റേഷന് മുന്നിൽ ഒരു ഏടിഎം അനിവാര്യമാണെങ്കിലും, ഇടയ്ക്കിടെ പണി മുടക്കുന്ന ഏടിഎം മാറ്റി സ്ഥാപിക്കാൻ എസ് ബി ഐ തയ്യാറായിട്ടില്ല. ഏടിഎം കാർഡുകളുടെ ഉപയോഗം സർവ്വ സാധാരണമായ കാലത്ത് കാഞ്ഞങ്ങാട് െയിൽവേ സ്റ്റേഷന് മുന്നിലെ എസ് ബിഐ ഏടിഎമ്മിൽ നിന്നും അത്യാവശ്യകാര്യങ്ങൾക്ക് പണം പിൻവലിക്കാമെന്ന് വിചാരിക്കുന്നവർ പെട്ടത് തന്നെ.
കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷന് വിളിപ്പാടകലെയാണ് എസ്ബിഐയുടെ മുഖ്യ ശാഖയെങ്കിലും റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഏടിഎം തകരാർ പരിഹരിക്കാൻ ബാങ്കധികൃതർ തയ്യാറായിട്ടില്ല. റെയിൽവേ സ്റ്റേഷന് മുന്നിലെ സ്ഥലം മെനക്കെടുത്തി നോക്കുകുത്തിയായി നിൽക്കുന്ന ഏടിഎം നന്നാക്കാൻ കഴിയില്ലെങ്കിൽ ബാങ്കധികൃർ അത് ആക്രിക്കച്ചവടക്കാർക്ക് കൊടുക്കുന്നതായിരിക്കും നല്ലതെന്നാണ് ഇടപാടുകാരുടെ പരിഹാസം.