നീലേശ്വരം എസ്ഐ ഇ .ജയചന്ദ്രൻ വിരമിക്കുന്നു

നീലേശ്വരം: 34 വർഷത്തെ സേവനത്തിന് ശേഷം നീലേശ്വരം എസ്ഐഇ ജയചന്ദ്രൻ സർവ്വീസിൽ നിന്നും വിരമിക്കുന്നു. ആദൂർ പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക ജിവിതമാരംഭിച്ച ഇ. ജയചന്ദ്രൻ ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

60 ഗുഡ് സർവ്വീസ് എൻട്രി ലഭിച്ചിട്ടുള്ള ഇ. ജയചന്ദ്രൻ വിജിലൻസിലെ സേവനത്തിനിടെ 25 കൈകക്കൂലിക്കേസുകൾ നേരിട്ട് പിടികൂടിയിട്ടുണ്ട്. ട്രഷറി നിക്ഷേപങ്ങൾ വഴിയുള്ള ഇൻസന്റീവ്  തട്ടിയെടുക്കാൻ  ജീവനക്കാർ നടത്തിയ കള്ളക്കളികൾ കണ്ടുപിടിച്ച് ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് വഴി 2009- ൽ സർക്കാർ പ്രത്യേക ഉത്തരവിറക്കിയാണ് തട്ടിപ്പ് നിർത്തലാക്കിയത്.

കണ്ണീർ ഐ.ജി. മഹിപാൽ യാദവിന് കീഴിൽ 3 വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ജി. ബൽറാം കുമാർ ഉപാധ്യായ, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, ഡിഐജി സേതുരാമൻ എന്നിവരോടൊപ്പവും സേവനമനുഷ്ഠിച്ചു. ബേക്കൽ ആറാട്ട് കടവിൽ 2015- ൽ നടന്ന കൊലപാതകക്കേസിൽ പ്രതികളെ കണ്ടെത്തിയ സംഘത്തിലെ അന്വേഷണോദ്യോഗസ്ഥനായിരുന്നു.

LatestDaily

Read Previous

അനധികൃത മത്സ്യബന്ധനം: കടലിൽ മത്സ്യസമ്പത്ത് കുറയുന്നു

Read Next

ഹൈടെക്ക് പോലീസ്