വിന്ധ്യയുടെ കാമുകൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഉദുമ: ജീവിതമവസാനിപ്പിച്ച കാസർകോട്ടെ കാടകം യുവതി വിന്ധ്യയുടെ കാമുകൻ വിനീത് തലയ്ക്ക് സ്വയം വെടിവെച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ചു. ചീമേനി നിടുമ്പ സ്വദേശിയായ വിനീത് ഇന്നലെ രാത്രി 10 മണിയോടെയാണ് ഉദുമ മുല്ലച്ചേരിയിലെ ഭാര്യാഗൃഹത്തിൽ എയർ പിസ്റ്റൾ ഉപയോഗിച്ച് തലയ്ക്ക് സ്വയം വെടിവെച്ചത്. യുവാവിനെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എയർപിസ്റ്റളിൽ നിന്നുള്ള നിറ തലയ്ക്കകത്ത് കുടുങ്ങിയതായി സ്കാനിംഗിൽ കണ്ടെത്തിയിട്ടുണ്ട്. മർച്ചന്റ് നേവി ജീവനക്കാരനായ വിനീത് 34, കഴിഞ്ഞ 3 വർഷക്കാലമായി നാട്ടിൽത്തന്നെയാണ്.

ഭാര്യവീട് ഉദുമ മുല്ലച്ചേരിയിലാണ്. ഒരു കുട്ടിയുണ്ട്. പ്രണയ വിവാഹമായിരുന്നു. പോളിടെക്നിക് പഠനകാലത്താണ് ഇരുവരും പ്രണയബന്ധരായത്. പിന്നീട് വിവാഹിതരായി. കാഞ്ഞങ്ങാട് അലാമിപ്പളളിയിലെ രാജ്റസിഡൻസി ഹോട്ടലിലെ നിത്യസന്ദർശകനായിരുന്നു വിനീത്. ഈ ഹോട്ടലിൽ അക്കൗണ്ടായി ജോലി ചെയ്തിരുന്ന വിന്ധ്യയുമായി അടുപ്പത്തിലായതിനെ തുടർന്ന് വിന്ധ്യയെ അക്കൗണ്ടന്റ് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. വിന്ധ്യയും മയക്കുമരുന്നിന് അടിമയായി മാറി.

ഹോട്ടൽ രാജ് റസിഡൻസിയിൽ അഞ്ചുവർഷക്കാലം ജോലിയിലിരുന്ന  വിന്ധ്യയെ ഈ ഹോട്ടലിൽ ഇടയ്ക്കിടെ വന്നുതാമസിക്കാറുള്ള വിനീത് വശീകരിക്കുകയായിരുന്നുവെന്ന് വിന്ധ്യയുമായി അടുത്ത വൃത്തങ്ങൾ ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ – വിന്ധ്യ ദമ്പതികൾക്ക് ഏഴുവയസ്സുള്ള മകനുണ്ട്. അരയി എൽ പി സ്കൂളിനടുത്ത് ഉണ്ണിക്കൃഷ്ണൻ പണിത വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വർഷം മുമ്പ് വരെ ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും, ഒരു ദിവസം ഹോട്ടലിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി വിനീതിന്റെ കാറിൽക്കയറി പോകുന്നത്  നേരിൽക്കണ്ട ഹോട്ടൽ ജീവനക്കാരിൽ ഒരാളാണ് ആ വിവരം വിന്ധ്യയുടെ ഭർത്താവിന്റെ ചെവിയിലെത്തിച്ചത്.

ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഇക്കാര്യത്തെക്കുറിച്ച് ഭാര്യയോട്ചച്ചോദിച്ചതോടെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങിയിരുന്നു. ഹോട്ടൽ ജോലിയിൽ നിന്ന് യുവതിയെ പറഞ്ഞയച്ചതോടെ വിന്ധ്യ കാടകം ഹൈസ്കൂൾ റോഡിലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. സ്വന്തം മകനെ ഭർത്താവിനോട് പോലും പറയാതെ അരയി സ്കൂളിൽ നിന്ന് ടി.സി വാങ്ങി വിന്ധ്യ കാടകം സ്കൂളിൽ ചേർക്കുകയും ചെയ്തു. തനിക്ക് പയ്യന്നൂർ അനാമയ ആശുപത്രിയിൽ ജോലി കിട്ടിയെന്ന് അതിനിടയിൽ യുവതി ഭർത്താവിനോടും വീട്ടുകാരോടും പറയുകയും പയ്യന്നൂരിൽ തന്നെ താമസിക്കുകയും ചെയ്തു. ആഴ്ചയിൽ രണ്ട് ദിവസം കാടകത്തെ വീട്ടിലെത്താറുള്ള വിന്ധ്യയിൽ പിന്നീട് വലിയ മാറ്റങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

അതിനിടെ പയ്യന്നൂരിലേക്ക് വിന്ധ്യയുടെ ഫോണിൽ വിളിച്ച ഭർത്താവ് ഉണ്ണിക്കൃഷണൻ തനിക്ക് നേരിട്ട് കാണണമെന്നും, അനാമയ ആശുപത്രിയിൽ വരുന്നുണ്ടെന്നും ഭാര്യയോട് പറഞ്ഞതനുസരിച്ച് അനാമയ ആശുപത്രിയിലെത്തിയ ഉണ്ണിക്കൃഷ്ണനെ  ആശുപത്രിയുടെ റിസപ്ഷനിൽ  കാത്തിരിക്കുകയായിരുന്ന വിന്ധ്യ നേരിൽ  കാണുകയും സംസാരിച്ച് പിരിയുകയും ചെയ്തുവെങ്കിലും യഥാർത്ഥത്തിൽ വിന്ധ്യയ്ക്ക് അനാമയ ആശുപത്രിയിൽ ജോലിയുണ്ടായിരുന്നില്ല. ഒന്നര വർഷത്തിന് ശേഷം വിന്ധ്യ ഫെബ്രുവരി 22 ന് കാടകത്തെ വീട്ടിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തതിന് ശേഷമാണ്. കഥകൾ ഒാരോന്നായി പുറത്തുവരാൻ തുടങ്ങിയത്.

അനാമയ ആശുപത്രിയിൽ ഭാര്യ തന്നെ കാത്തിരുന്ന് കണ്ടത് ഒരു നാടകമാണെന്ന് ഇപ്പോൾ പുറത്തു വന്നു. കഴിഞ്ഞ ഒന്നര വർഷക്കാലവും വിന്ധ്യ ചീമേനി നിടുമ്പ സ്വദേശി വിനീതിനൊപ്പം പയ്യന്നൂരിൽ എവിടെയോ ഭാര്യഭർത്താക്കന്മാരെപ്പോലെ താമസിച്ചു വരികയായിരുന്നു. യുവതി മയക്കുമരുന്നിന് അടിമയായതായി കണ്ടെത്തിയിട്ടുണ്ട്. വിന്ധ്യയുടെ വാനിറ്ററി ബാഗിൽ നിന്ന് പോലീസ് കണ്ടെടുത്ത മൂന്ന് സിഗർ ലൈറ്റുകളും, സിഗരറ്റുകളും കഞ്ചാവ് കത്തിച്ചു വലിക്കാൻ കരുതിയതാണെന്ന് സംശയിക്കുന്നു. വിന്ധ്യയുടെ മുറിയിൽ നിന്ന് ഗർഭധാരണം ഉറപ്പാക്കുന്ന മൂത്ര പരിശോധനാ മെഡിക്കൽ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

LatestDaily

Read Previous

മൂന്നാം കടവിൽ വീണ്ടും ലോറി മറിഞ്ഞു

Read Next

വിന്ധ്യയുടെ 5 ലക്ഷം പോയ വഴിയില്ല; മദ്യപിച്ച് വന്നു