ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദ്ദനം, ദേശീയപാതയില്‍ സ്വകാര്യ ബസോട്ടം നിലച്ചു

പയ്യന്നൂര്‍ :ബസ് ജീവനക്കാരെ കോളേജ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയ പാതയില്‍ സ്വകാര്യ ബസുകളുടെ സർവ്വീസ് നിര്‍ത്തി.ഇന്ന് രാവിലെ പെട്ടെന്നുള്ള പ്രതിഷേധം യാത്രക്കാരെ പെരുവഴിയിലാക്കി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്നിരുന്ന വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന പരാതികളുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് ഏഴിലോടും പിലാത്തറയിലുമായി ബസുകളെ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ബസ് ജിവനക്കാരുടെ പരാതി.

ഒനിക്‌സ്, ഫാത്തിമ എന്നീ ബസുകളുടെ ഡ്രൈവര്‍മാര്‍ക്കാണ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. ഇതേതുടര്‍ന്നാണ് കണ്ണൂർ‍-പയ്യന്നൂര്‍ ദേശീയ പാതയില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ ഇന്നുരാവിലെ എട്ടരയോടെ ഓട്ടം നിര്‍ത്തിയത്. ഇതിനുമുമ്പും ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളുടെ അക്രമത്തിനിരയായിട്ടുണ്ടെന്ന് ബസ് ജീവനക്കാര്‍ പറയുഞ്ഞു. ദേശീയ പാതയുമായി ബന്ധപ്പെടുന്ന ചില പ്രാദേശിക സര്‍വീസുകളും നിലച്ചു. ബസ് ജീവനക്കാരുടെ മിന്നൽ പ്രതിഷേധത്തില്‍ യാത്രക്കാർ വലഞ്ഞു.

LatestDaily

Read Previous

കാടകത്ത് ആത്മഹത്യ ചെയ്തത് കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസി ഹോട്ടൽ ജീവനക്കാരി

Read Next

പള്ളിക്കര ക്ഷേത്രത്തിൽ കവർച്ച, കവർന്നത് 20,000 രൂപയുടെ വെള്ളിക്കിരീടം