പള്ളിക്കര ക്ഷേത്രത്തിൽ കവർച്ച, കവർന്നത് 20,000 രൂപയുടെ വെള്ളിക്കിരീടം

നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിന്റെ ഒാടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ വിഗ്രഹത്തിലണിഞ്ഞിരുന്ന വെള്ളിക്കിരീടം കവർന്നു. പള്ളിക്കര സെന്റ് ആൻസ് യു.പി.സ്ക്കൂളിന് എതിർവശത്തെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 120 ഗ്രാം  തൂക്കമുള്ള വെള്ളിക്കിരീടം മോഷ്ടിക്കപ്പെട്ടതായി  കണ്ടെത്തിയത്. തുടർന്ന് മേൽശാന്തി ക്ഷേത്രഭരണസമിതിയെ വിവരമറിയിച്ചു.

നീലേശ്വരം എസ്.ഐ , ഇ.ജയചന്ദ്രന്റെ നേതൃത്വത്തിൽ  പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. 20000 രൂപ വിലമതിക്കുന്ന വെള്ളിക്കിരീടമാണ് വിഗ്രഹത്തിൽ നിന്നും കവർന്നത്. നീലേശ്വരം റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്തായി  ഏതാനും  ദൂരെമാത്രമാ ക്ഷേത്രം. ക്ഷേത്ര ഭണ്ഡാരങ്ങൾ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളുടെ മര്‍ദ്ദനം, ദേശീയപാതയില്‍ സ്വകാര്യ ബസോട്ടം നിലച്ചു

Read Next

കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു