കാഞ്ഞങ്ങാട്ടെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ചുമട്ടു തൊഴിലാളിയെ മൂലപ്പള്ളി റെയിൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചിന്നഭിന്നമായിരുന്നു.  പുതുക്കൈ സ്വദേശിയും കോട്ടച്ചേരിയിലെ സിഐടിയു ചുമട്ടു തൊഴിലാളിയുമായ രാജനെയാണ് 45, മൂലപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ട്രെയിൻ തട്ടി ഛിന്നഭിന്നമായ രാജന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. രാവിലെ 8.45 ന് രാജൻ അളിയനെ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്ന് മൊബൈൽ ഫോണിൽ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്മബപ്പള്ളി   റെയിൽപ്പാളത്തിൽ ജഡം കണ്ടെത്തിയത്. ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

പള്ളിക്കര ക്ഷേത്രത്തിൽ കവർച്ച, കവർന്നത് 20,000 രൂപയുടെ വെള്ളിക്കിരീടം

Read Next

ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ഒന്നാം പ്രതി