കൊടക്കാട് യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു

അജാനൂർ   : കൊടക്കാട് വലിയ പൊയിൽ സ്വദേശി അഭിജിത്ത്   22, മഡിയൻ റോഡ് ജംഗ്ഷനിലുള്ള   ആശുപത്രിയിൽ തൂങ്ങി മരിച്ചു. പൊൻമാലത്തെ സജീവന്റെയും ബിന്ദുവിന്റെയും മകനാണ്. ഇന്ന് രാവിലെ ഒമ്പതര മണിക്കാണ് അഭിജിത്തിന്റെ മൃതദേഹം യുവാവ് താമസിക്കുന്ന  ആശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള മുറിയിൽ  ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.

മുമ്പ് ഇതേ ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്തിരുന്നു.  മൂന്ന് മാസം മുമ്പാണ് വീണ്ടും ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മൂന്നാം നിലയിലെ മുറി തുറന്നു കാണാത്തതിനാൽ ആശുപത്രി അധികൃതർ ഇന്ന് കാലത്ത് വാതിൽ തുറന്നപ്പോഴാണ് അഭിജിത്ത് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. സഹോദരൻ: അഭിറാം. മൃതദേഹം ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

LatestDaily

Read Previous

മലയോരത്തെ ദുഃഖത്തിലാഴ്ത്തി റിയയുടെ മരണം

Read Next

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ