മലയോരത്തെ ദുഃഖത്തിലാഴ്ത്തി റിയയുടെ മരണം

രാജപുരം:പിഞ്ചുകുഞ്ഞിന്റെ ദാരുണമരണം മലയോരത്തെ ദുഃഖത്തിലാഴ്ത്തി. വെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കൊട്ടോടി കൂരങ്കയിൽ  ഒരുവയസ്സുകാരി മരിച്ചത്. കൊട്ടോടി കൂരങ്കയയിലെ മിഥുൻ ഫിലിപ്പ് അഞ്ജു ദമ്പതികളുടെ ഇളയ മകൾ റിയയാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിന്റെ അടുക്കളവശത്ത് വെള്ളം നിറച്ച തൊട്ടിയിൽ വീണ് മരിച്ചത്. കുട്ടിയുടെ പിതാവ് വീടിനുള്ളിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു. മകളെ വീടിനുള്ളിലാക്കി മാതാവ് അലക്കാൻ പോയ സമയത്തായിരുന്നു ദുരന്തം.

വെള്ളം നിറച്ച ബക്കറ്റിൽ വീണ കുട്ടിയെ പൂടംകല്ല് താലൂക്കാശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീഴുകയായിരുന്നു. മൃതദേഹം രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. റിയാൻ, ഇവാൻ എന്നിവർ സഹോദരങ്ങളാണ്.

Read Previous

പോസ്റ്റാഫീസിൽ സാമ്പത്തിക തിരിമറി

Read Next

കൊടക്കാട് യുവാവ് ആശുപത്രിയിൽ തൂങ്ങി മരിച്ചു