ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പള്ളിക്കര: ഇരുപത്തിയൊന്നുകാരി ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി പൂച്ചക്കാട് കിഴക്കേക്കരയിൽ കരിഷ്മ ജീവിതം തീർത്തത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനാൽ. കരിഷ്മയും, പാലക്കുന്ന് സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. കരിഷ്മയെ വിവാഹം ചെയ്യാൻ യുവാവിന് താൽപ്പര്യമായിരുന്നു. യുവാവിന്റെ താമസം വാടക വീട്ടിലായതിനാൽ, ഇക്കാര്യം കരിഷ്മയോടും വീട്ടുകാരോടും പ്രതിശ്രുത വരൻ തുറന്നു പറഞ്ഞിരുന്നു.
വിദേശത്ത് ജോലിക്ക് പോവുകയാണെന്നും, ആറു മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി വിവാഹം കഴിക്കാമെന്നും, പ്രതിശ്രുത വരൻ കരിഷ്മയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ഒരു സ്വർണ്ണ വളയിടൽ ചടങ്ങ് കൂടി നടത്താൻ വരൻ ഒരുങ്ങിയിരുന്നു. പ്രതിശ്രുത വരന്റെ വീട്ടുകാരുടെ ഉറപ്പെന്ന നിലയിൽ പ്രതിശ്രുത വരന്റെ ബന്ധുവായ ഒരു കാരണവർ കരിഷ്മയുടെ വീട്ടിലെത്തുകയും പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള താൽപ്പര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട് കരിഷ്മയും യുവാവും പരസ്പരം ഫോണിൽ സന്ദേശങ്ങൾ വഴി ബന്ധപ്പെട്ട് ആശയവിനിമയം നടത്താറുമുണ്ട്. വിവാഹത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കരിഷ്മ പ്രതിശ്രുത വരന് സന്ദേശമയച്ചപ്പോൾ, തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും, പുതിയ വിവാഹാലോചനകൾ വരുന്നുണ്ടെങ്കിൽ തന്നെ ഒഴിവാക്കണമെന്നുമുള്ള പ്രതിശ്രുത വരന്റെ വെളിപ്പെടുത്തലാണ് പെൺകുട്ടിയെ ജീവിതം തന്നെ അവസാനിപ്പിക്കാൻ പ്രേരണയായത്.
സ്വന്തം വീടിന്റെ മുകൾ നിലയിൽ ഷീറ്റിട്ട പന്തലിലാണ് കരിഷ്മ കെട്ടിത്തൂങ്ങിയത്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റവാങ്ങി സംസ്ക്കരിച്ചു. പെൺകുട്ടി വാട്ട്സാപ്പ് സന്ദേശത്തിൽ ഉദ്ദേശിച്ച സാമ്പത്തിക ബുദ്ധിമുട്ട് സ്വന്തം വീട്ടിലല്ലെന്നും, പ്രതിശ്രുത വരനാണെന്നും, കരിഷ്മയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.