കോഴിക്കോട് സ്വദേശിയായ ഡ്രൈവറെ കാണാനില്ല

മേൽപ്പറമ്പ്: സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശിയെ കാണാനില്ലെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ബണ്ടിച്ചാൽ എയ്യളയിലെ വി. എം. അബ്ദുൾ സത്താറിന്റെ സ്ഥാപനത്തിലെ ഡ്രൈവറെയാണ് കാണാതായത്.

കോഴിക്കോട് ഫറോക്ക് ചീരങ്ങോത്ത് പരിവർത്തനയിലെ വസന്തയുടെ മകൻ ടി. വിപിൻ ദാസിനെയാണ് 35, ഫെബ്രുവരി 3 മുതൽ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായത്.  അബ്ദുൾ സത്താറിന്റെ സ്ഥാപനത്തിലെ ഡ്രൈവറായ  വിപിൻദാസ് സ്ഥാപനത്തിന്റെ  ആവശ്യത്തിനായി സത്താറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 14 വൈ 5686 നമ്പർ വാഹനത്തിലാണ് പുറപ്പെട്ടത്.

വിപിൻദാസിന്റെ പക്കൽ 1, 70,000 രൂപയും സ്ഥാപന ഉടമ സ്ഥാപനത്തിന്റെ ആവശ്യത്തിനായി കൊടുത്തുവിട്ടിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വാഹനവും പണവുമായി പോയ വിപിൻ ദാസ് തിരിച്ചെത്താത്തതിനെ തുടർന്നാണ് അബ്ദുൾ സത്താർ പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

എൽബിഎസ് കോളേജ് അക്രമം 7 വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമക്കേസ്സ്

Read Next

ഹരിദാസ് വധം: നിഷേധത്തിന് പിറകെ സംഘ പരിവാർ ബന്ധം തെളിഞ്ഞു