ഗുരുവനം കുന്നിൽ പൊട്ടിയത് ബോംബല്ല; പന്നിപ്പടക്കം

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ഗുരുവനം കുന്നിൽ പുതുക്കൈ വില്ലേജിൽ ഞായറാഴ്ച പൊട്ടിത്തെറിച്ചത് ബോംബാണെന്ന് പരിസരവാസികൾ ആരോപിക്കുന്നു. തൽസമയം പന്നിക്ക് വെച്ച പടക്കമാണ്, ഒരാളുടെ കൈയ്യിൽ നിന്ന് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറയുന്നു.

ചുള്ളിക്കര സ്വദേശി രഞ്ജിത്ത് 40, ഞായറാഴ്ച ഗുരുവനം കുന്നിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക്ക് നിറത്തിലുള്ള ബോൾ കൈയ്യിലെടുത്തപ്പോൾ, ഉടൻ പൊട്ടിത്തെറിക്കുകയായിരുന്നു. രഞ്ജിത്തിന്റെ മൂന്ന് കൈവിരലുകൾ ബോംബ് പൊട്ടി ചിതറുകയും ചെയ്തു.

യുവാവിനെ ജില്ലാശുപത്രിയിലെത്തിച്ചശേഷം തകർന്ന കൈവിരലുകൾ തുന്നിച്ചേർക്കുന്നതിന് മംഗളൂരു ഏ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐഎൻടിയുസി നിയന്ത്രണത്തിലുള്ള ഓട്ടോ തൊഴിലാളി ക്ഷേമനിധിയിൽ പിഗ്മി കളക്ഷൻ ഏജന്റായ യുവതിയുടെ ഭർത്താവാണ് രഞ്ജിത്ത്.

സംഭവം സംബന്ധിച്ച് ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ ലഭിക്കാത്തതിനാൽ പോലീസ് കേസ്സെടുത്തില്ല. ബോംബ് പൊട്ടിയ ഗുരുവനം കുന്നിൻ  മുകളിലുള്ള 3 ഏക്കർ ഭൂമി തൃക്കരിപ്പൂർ സ്വദേശി ഉദിനൂരിലെ ബാബുരാജിന്റേതാണ്. ഈ പ്രദേശം ഹൊസ്ദുർഗ് പോലീസ് പരിധിയിലാണ്.

സ്ഥലം പരിപാലിക്കുന്നത് നഗരസഭാ മുൻ വൈസ് ചെയർമാൻ പ്രഭാകരൻ വാഴുന്നോറൊടിയാണ്. പ്രദേശത്ത് പന്നി ശല്ല്യമുണ്ടാകാറുണ്ടെന്ന് പറയുന്നുവെങ്കിലും, പന്നിയെ കൊല്ലാൻ ആരാണ് വിജനമായ സ്ഥലത്ത് പന്നിപ്പടക്കം വെച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

LatestDaily

Read Previous

കരിഷ്മ ജീവിതം തീർത്തത് പ്രതിശ്രുത വരൻ വിവാഹം നിരസിച്ചത് മൂലം

Read Next

കോളേജ് വിദ്യാർത്ഥിനികൾക്ക് നഗ്നത പ്രദർശിപ്പിച്ച മുൻ സൈനികൻ മുങ്ങി