കരിവെള്ളൂരിൽ ബാങ്ക് കെട്ടിടത്തില്‍ അഗ്നിബാധ

പയ്യന്നൂര്‍: കരിവെള്ളൂർ ബാങ്ക്് കെട്ടിടത്തില്‍ അഗ്നിബാധ.തീപിടുത്തത്തില്‍ കെട്ടിടത്തിലെ സാധന സാമഗ്രികളടക്കം കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ്  തീ ശ്രദ്ധയിൽപ്പെട്ടത്.പയ്യന്നൂര്‍ ടൗണ്‍ ബാങ്കിന്റെ കരിവെള്ളൂര്‍ ഓണക്കുന്ന് ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധ. കെട്ടിടത്തില്‍നിന്നും പുകയുയരുന്നത് കണ്ടാണ് പരിസരവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.

സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.എസിയുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അടച്ചിട്ടിരുന്ന കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചതായാണ് അഗ്നിരക്ഷാസേന നല്‍കുന്ന വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനമാണുള്ളത്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

LatestDaily

Read Previous

പാമ്പ് കടിയേറ്റ് മരിച്ചു

Read Next

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി