കേരളം ഉണരുന്നു മാസ്ക് നിയന്ത്രണം മാറ്റും

കാഞ്ഞങ്ങാട്: ഒരു വർഷക്കാലം നീണ്ടുനിന്ന കടുത്ത കോവിഡ് രണ്ടാംതരംഗ നിയന്ത്രണങ്ങളിൽ സർക്കാർ പതുക്കെ ഇളവുകൾ കൊണ്ടുവരുന്നു. മാസ്ക് കർശനമാക്കിയ നടപടി  2022 മാർച്ച് ഒന്നാം തീയ്യതിയോടെ എടുത്തുകളയാൻ സർക്കാർ ആലോചിക്കുന്നു. അതേസമയം താൽപ്പര്യമുള്ളവർക്കെല്ലാം മുഖാവരണം തുടരാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഏതാണ്ട് തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ക്ലാസ്സുകൾ മാർച്ച് മാസത്തോടെ പൂർണ്ണമായും സക്രിയമാകും.

സർക്കാർ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി മുടങ്ങാതെ നടത്തിവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവും  ഇത്തവണ മാർച്ച് രണ്ടാംവാരത്തിൽ തിരുവനന്തപുരത്ത് നടത്താൻ സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. കോവിഡ് മൂലം 2021 വർഷം തിരുവനന്തപുരം, തലശ്ശേരി, കൊച്ചി എന്നീ പട്ടണങ്ങളിൽ  4 വീതം ജില്ലകൾ കേന്ദ്രീകരിച്ചാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചത്. ഇത്തവണ 26-ാമത് ചലച്ചിത്രമേളയാണ് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്നത്.

സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടക്കാനിരിക്കുകയാണ്. അതിന്ശേഷം ചരിത്രത്തിലാദ്യമായി  ഏപ്രിലിൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ്സും നടക്കാനിരിക്കുകയാണ്. കോവിഡ് മഹാമാരി ഒരു വിധം കെട്ടടങ്ങിയതിനാൽ കേരളം ഈ വർഷത്തെ വിഷുപ്പുലരിയോടെ ഉണരാൻ കാത്തിരിക്കുകയാണ്.

LatestDaily

Read Previous

ചിമ്മിനി ഹനീഫ കേസ്സിൽ ഒളിവിലുള്ള സമീറിന്റെ ഭാര്യയും പ്രതി

Read Next

പാമ്പ് കടിയേറ്റ് മരിച്ചു