പെൺകുട്ടി തൂങ്ങി മരിച്ചു

ബേക്കൽ : ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂച്ചക്കാട് കിഴക്കേക്കരയിൽ  പരേതനായ കാര്യമ്പുവിന്റെ മകൾ കരീഷ്മയെയാണ് 21, വീടിന്  മുകളിലെ ഷീറ്റ് പന്തലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് ആത്മഹത്യയെന്നാണ്  നിഗമനം. ഫോണിൽ നിന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങിയ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മാതാവ്: സുശീല, സഹോദരങ്ങൾ  :രജിത, രഞ്ജിത, രഞ്ജിത്ത്.

Read Previous

കല്ലൂരാവിയിൽ പോലീസിനെ ആക്രമിച്ച 13 പേർക്കെതിരെ കേസ്സ്

Read Next

ഗവേഷക വിദ്യാർത്ഥി തൂങ്ങി മരിച്ചു