ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : ബോട്ടുടമ ചിമ്മിനി ഹനീഫയെ വെടി വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മുങ്ങിയ പ്രതി ആട് സമീറിന്റെ 29, ഭാര്യയെക്കൂടി ബേക്കൽ പോലീസ് പ്രതി ചേർത്തു. പോലീസിന് പിടികൊടുക്കാതെ കോഴിക്കോട് ജില്ലയിൽ ഏതോ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന സമീറിന്റെ ഭാര്യ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയാണ്.
ആദ്യ ഭർത്താവിൽ ഇൗ യുവതിക്ക് മൂന്ന് കുട്ടികളുണ്ടെങ്കിലും, മക്കളെ യുവതിയുടെ മാതാവിനൊപ്പം ഏൽപ്പിച്ച ശേഷമാണ് കാമുകനായ സമീറിനൊപ്പം ഇപ്പോൾ ഒളിച്ചു പാർക്കുന്നത്. കേസ്സിൽ ഒന്നാം പ്രതിയാണ് വെസ്റ്റ് എളേരി മൗക്കോട് സ്വദേശിയായ ആട് സമീർ. ഇൗ കേസ്സിൽ മറ്റൊരു പ്രതിയായ തമീം കാസർകോട്ടെ പട്ട്ള സ്വദേശിയാണ്. ഒന്നാം പ്രതി ആട് സമീറിന് ബേക്കലിലും, മേൽപ്പറമ്പ പോലീസിലും കേസ്സുകളുണ്ടെങ്കിലും, ഇതുവരെ പോലീസിന് പിടികൊടുത്തിട്ടില്ല.
സംഭവ ദിവസം വൈകീട്ട് ബേക്കൽ പാലക്കുന്ന് ടൗണിൽ കൂട്ടുകാരനൊപ്പം കാറിനകത്തിരിക്കുകയായിരുന്ന ഫനീഫയെ പടക്കമെറിഞ്ഞ ശേഷം വെടിവെക്കാൻ ഒന്നാം പ്രതി സമീറിനൊപ്പമുണ്ടായിരുന്നത് പട്ട്ള തമീമാണ്. പ്രതികൾക്ക് സഞ്ചരിക്കാൻ കാർ കൊടുത്തയാൾ േകസ്സിൽ മൂന്നാം പ്രതിയാണ്. ബോട്ട് സംബന്ധിച്ച തർക്കത്തിൽ ചിമ്മിനി ഹനീഫയെ വെടിവെക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തത് ഉപ്പളയിലെ നുപ്പട്ട റഫീഖാണ്. റഫീഖും നിരവധി കേസ്സുകളിൽ പ്രതിയാണ്. ചിമ്മിനി ഹനീഫയെ വെടിവെക്കുന്നതിന് മുമ്പ് ഭീകരാന്തരീക്ഷമുണ്ടാക്കാൻ പ്രതികൾ ഹനീഫയുടെ കാറിന് നേരെ ഏറുപടക്കമെറിഞ്ഞിരുന്നുവെങ്കിലും, പടക്കം പൊട്ടിയിരുന്നില്ല. ചികിത്സയ്ക്ക് ശേഷം ചിമ്മിനി ഹനീഫ ഇന്നലെ പുറത്തിറങ്ങി.