ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഫെബ്രുവരി 23 വരെ കെട്ടിടം പണി തടഞ്ഞു
പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ നിർമ്മിക്കുന്ന വിവാദ വിശ്രമ കേന്ദ്ര നിർമ്മാണം ഹൈക്കോടതി ഒരാഴ്ചയ്ക്ക് തടഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന് എതിരെ, ചിത്താരി മുനിയങ്കോട് സ്വദേശി എം. അബ്ദുല്ലയാണ് ഹൈക്കോടതിയെ സമീപിച്ചത.് ബ്ലോക്ക് പഞ്ചായത്ത്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്, മരാമത്ത് എഞ്ചിനീയർ എന്നിവർ ഹരജിയിൽ എതിർ കക്ഷികളാണ്. ഫെബ്രുവരി 23 വരെ വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം മാറ്റിവെച്ചതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
തൽസമയം ഇന്ന് കാലത്തും വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം സ്ഥലത്ത് നടന്നുവരുന്നുണ്ട്. ഹരജിക്കാരൻ മുനിയങ്കോട് കുഞ്ഞബ്ദുല്ലയുടെ പേരിൽ ഈ വിശ്രമ കേന്ദ്രത്തിന് തൊട്ടു പിറകിൽ 10 സെന്റ് ഭൂമിയുണ്ട്. സ്ഥലത്ത് റവന്യൂ ഭൂമിയിൽ വിശ്രമ കേന്ദ്രം പണിയുന്നത് നിരവധി കാബിളുകൾ കടന്നുപോകുന്ന ഭൂമിയിലൂടെയാണെന്ന് ഹരജിക്കാരൻ വാദിച്ചു.തന്റെ സ്ഥലത്തേക്കുള്ള വഴിയും, ഈ വിശ്രമ കേന്ദ്രം നിർമ്മിച്ചുക്കഴിഞ്ഞാൽ തടസ്സപ്പെടുമെന്നും ഹരജിക്കാരൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. 28– ന് തിങ്കളാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും.