കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

പാലക്കുന്ന് : ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു. ബേക്കൽ ടി.ടി. റോഡ് ഗിരീഷ് ഭവനിൽ വി.പി. ബാലകൃഷ്ണൻ 63, ആണ് മരിച്ചത്. തൃക്കണ്ണാട്ടെ കോൺക്രീറ്റ് കട്ടിള, ചെടിച്ചട്ടി വില്പനശാലയിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വ്യാഴാഴ്ച രാത്രി ഏഴരയോടെ യാണ്  അപകടമുണ്ടായത്.

തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം സംസ്ഥാനപാതയിലെ സ്ഥിരം അപകട മേഖലയിലാണ് സംഭവം  കാസർകോട് ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ബാലകൃഷ്ണനെ ആദ്യം ഉദുമ നഴ്സിങ് ഹോമിലും പിന്നീട് മംഗ്ലൂരുവിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇടിച്ച വാഹനം ഉപ്പള ഭാഗത്തുള്ളതാണെന്ന്  തിരിച്ചറിഞ്ഞിട്ടുണ്ട്.പരേതരായകണ്ണന്റേയും കുറുമ്പിയുടേയും മകനാണ്.

Read Previous

ഐഎൻഎൽ തർക്കത്തിൽ മധ്യസ്ഥതയില്ലെന്ന് മന്ത്രി

Read Next

53കാരി പുഴയിൽ ചാടി മരിച്ചു