ജനറൽ ആശുപത്രി മരംമുറിയിൽ വിജിലൻസ് അന്വേഷണം

കാസർകോട്: കാസർകോട് ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്നും ലക്ഷങ്ങൾ വില മതിക്കുന്ന തേക്ക്  മരങ്ങൾ  മുറിച്ചു കടത്തിയ സംഭവത്തിൽ കാസർകോട് പോലീസ്  കേസ്സെടുത്തു. ഫെബ്രുവരി 12 നും  14 നുമിടയിലുള്ള സമയത്താണ് കാസർകോട്  ജനറൽ  ആശുപത്രി വളപ്പിൽ നിന്നും 3,20,000 രൂപ വില മതിക്കുന്ന 4 തേക്ക്  മരങ്ങളും 3 പാഴ്മരങ്ങളും കളവ്  പോയത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്  കണ്ണൂർ പാനൂർ മുള്ളേരി  ഹൗസ്സിലെ ഡോ. രാജാറാമിന്റെ  പരാതിയിലാണ് കാസർകോട് പോലീസ് മോഷണക്കുറ്റത്തിന് കേസ്സെടുത്തത്.

കാസർകോട് നഗരസഭയുടെ അധീനതയിലുള്ളതാണ് ജനറൽ  ആശുപത്രി. മരം മുറിക്കാൻ നഗരസഭാ ട്രീ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നുവെങ്കിലും നടപടികൾ  സുതാര്യമായിരുന്നില്ലെന്ന് ആരോപണമുണ്ട്. ആശുപത്രി വളപ്പിലെ മരം മുറിയിൽ വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരങ്ങൾ മുറിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ നഗരസഭ പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാക്കാതെയാണ് ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകിയത്.

LatestDaily

Read Previous

പള്ളിക്കര വിശ്രമകേന്ദ്ര നിർമ്മാണം ഹൈക്കോടതി തടഞ്ഞു

Read Next

ഐഎൻഎൽ തർക്കത്തിൽ മധ്യസ്ഥതയില്ലെന്ന് മന്ത്രി