കോളേജ് വിദ്യാർത്ഥിനി ജീവിതം തീർത്തത് മാതാവ് ശകാരിച്ചതിന്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു

കാസർകോട് : പത്തൊമ്പതുകാരി കോളേജ് വിദ്യാർത്ഥിനി ജീവിതമവസാനിപ്പിച്ചത് സ്വന്തം മാതാവ് ശകാരിച്ചതിന്. പെരിയ കുണിയ സർക്കാർ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അനഘ , ബേഡകം നിടുംബയിലെ മോഹനന്റെയും ശോഭയുടെയും മകളാണ്.

മോഹനൻ കാസർകോട്ട് ജ്വല്ലറി ജീവനക്കാരനാണ്. കോളേജിൽ നിന്ന് വീട്ടിലെത്തിയ ശേഷം  അനഘ ദീർഘ നേരം സെൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് ശോഭ മകളെ ശകാരിച്ചത് സംഭവ ദിവസം രാത്രിയിലാണ്. സ്വന്തം മുറിയിൽ പതിവുപോലെ രാത്രി ഉറങ്ങാൻ കിടന്ന പെൺകുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം രാവിലെ വീട്ടുപറമ്പിലുള്ള കിണറിൽ പൊങ്ങിയതായി  കണ്ടെത്തുകയായിരുന്നു.

Read Previous

കണ്ണപുരം വാഹനാപകടത്തിൽ 2 മരണം; 5 പേർക്ക് പരിക്ക്

Read Next

പള്ളിക്കര വിശ്രമകേന്ദ്ര നിർമ്മാണം ഹൈക്കോടതി തടഞ്ഞു