കണ്ണപുരം വാഹനാപകടത്തിൽ 2 മരണം; 5 പേർക്ക് പരിക്ക്

അപകടം ഇന്ന് പുലർച്ചെ 3-ന് കണ്ണപുരം പാലത്തിനടുത്ത്

ക​ണ്ണ​പു​രം: പ​ഴ​യ​ങ്ങാ​ടി – പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി​റോ​ഡി​ൽ  ക​ണ്ണ​പു​രം പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി‌​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി‌‌​ടി​ച്ച് മരണപ്പെട്ടത് കണ്ണൂരിലെ വ്യാപാരിയും ഹോട്ടലുടമയുടെ ഭാര്യയും. അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇന്നു പു​ല​ർ​ച്ചെ മൂ​ന്ന് മണിയോ​ടെ​യാ​ണ് അ​പ​ക​ടം. മൂ​കാം​ബി​ക ദ​ർ​ശ​നം ക​ഴി​ഞ്ഞ് ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന വ​ഴി​യാ​ണ് കാ​ർ അ​പ​ക​ടത്തിൽപ്പെട്ടത്.

ക​ണ്ണൂ​ർ അ​ല​വി​ൽ സ്വ​ദേ​ശി ക​ക്കി​രി​ക്ക​ൽ ഹൗ​സി​ൽ കൃ​ഷ്ണ​ൻ- സു​ഷ​മ ദ​മ്പതി​ക​ളു​ടെ മ​ക​നും ക​ണ്ണൂ​ർ എം​എ റോ​ഡി​ലെ പ്രേ​മ കൂ​ൾ​ബാ​ർ ഉ​ട​മ​യു​പ​മാ​യ ഒ.​കെ. പ്ര​ജി​ൽ 34, ചി​റ​ക്ക​ൽ പു​തി​യാ​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യും ക​ണ്ണൂ​ർ പു​ല​രി ഹോ​ട്ട​ൽ ഉ​ട​മ വി​ജി​നി​ന്‍റെ ഭാ​ര്യ​യു​മാ​യ പൂ​ർ​ണ്ണി​മ 30, എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ല​ക്ഷ്മ​ണ​ൻ- ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച  പൂ​ർണ്ണി​മ. പ്ര​ജി​ലി​ന്‍റെ ഭാ​ര്യ നീ​തു 28, മ​ക​ൾ ആ​ഷ്മി 7, പൂർണ്ണിമയുടെ ഭ​ർ​ത്താ​വ് കെ.​വി​ജി​ൻ 35, മ​ക്ക​ളാ​യ അ​നു​ഖി, അ​യാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു കു​ടും​ബ​വും കൂ​ടി മൂ​കാം​ബി​ക ദ​ർ​ശ​ന​ത്തി​ന് പോ​യ​താ​യി​രു​ന്നു.

ഇ​വ​ർ സ​ഞ്ച​രി​ച്ച കെ​എ​ൽ13 എ​എ​ച്ച് 7373 എ​ന്ന കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​ൽ എ​ഡി 6088 നമ്പർ ച​ര​ക്ക് ലോ​റി​ക്ക് പി​റ​കി​ലിടി​ച്ചാ​ണ് അ​പ​ക​ടം. ‌വി​ജി​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹങ്ങൾ ക​ണ്ണൂ​ർ ഏകെ​ജി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിട്ടുണ്ട്.

LatestDaily

Read Previous

മേസ്ത്രി തൂങ്ങി മരിച്ചു

Read Next

കോളേജ് വിദ്യാർത്ഥിനി ജീവിതം തീർത്തത് മാതാവ് ശകാരിച്ചതിന്