കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറിൽ

ബേഡകം: വിദ്യാർത്ഥിനി കിണറിൽ  വീണുമരിച്ച സംഭവത്തിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ബേഡകം നിടുംബയിലെ മോഹനന്റെ മകൾ അനഘയെയാണ് 19, വീടിന് മുന്നിലുള്ള  കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പെരിയ  കുണിയ ഗവൺമെന്റ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് അനഘ.

ഫെബ്രുവരി 16-ന് രാത്രി 8 മണിയോടെയാണ് അനഘ വീടിന് മുന്നിലെ കിണറിൽ വീണ് മരിച്ചത്.  വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കാസർകോട്ടെ ജ്വല്ലറി ജീവനക്കാരനായ  മോഹനന്റെയും ശോഭയുടെയും മകളാണ് ഏകസഹോദരി: ശിഖ.

LatestDaily

Read Previous

ചിമ്മിനി ഹനീഫയെ വെടിവെച്ച കേസ്സിൽ മുഖ്യപ്രതി വഴുതി

Read Next

പിളർപ്പ് ഔദ്യോഗിക ഐഎൻഎല്ലിനെ ബാധിക്കില്ല