ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് തിമിംഗിലം അടിഞ്ഞു

കാഞ്ഞങ്ങാട്:  ഒഴിഞ്ഞവളപ്പ് കടൽ തീരത്ത് കൂറ്റൻ തിമിംഗിലത്തിന്റെയും കടലാമയുടെയും അപൂർവ്വ ജീവിയുടെയും ജഡങ്ങൾ കരക്കടിഞ്ഞു. ബുധനാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ ജഡങ്ങളിൽ നിന്നും ദുർഗന്ധം വമിച്ചു തുടങ്ങിയിരുന്നു. മൂന്ന് ജഡങ്ങളും ഒന്നിച്ചാണുള്ളത്.വാർഡ് കൗൺസിലർ നജ്മ റാഫി വിവരമറിച്ചതോടെ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ.വി മായാകുമാരി, കൗൺസിലർമാരായ ടി.വി സുജിത്ത് കുമാർ, കെ ലത, ശോഭന, ഫൗസിയ ഷെരിഫ് എന്നിവർ കടപ്പുറത്തെത്തി ജഡം മറവ് ചെയ്യുന്നതിന് നേതൃത്വം നൽകി.

Read Previous

നിരോധനങ്ങൾക്ക് പുല്ലുവില കെഎസ്ടിപി റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നു

Read Next

ചിമ്മിനി ഹനീഫയെ വെടിവെച്ച കേസ്സിൽ മുഖ്യപ്രതി വഴുതി