മന്ത്രി ചോദിക്കുന്ന കൈക്കൂലി പഞ്ചായത്ത് പ്രസിഡണ്ട് ചോദിച്ചാൽ എന്തുചെയ്യും-?

ക്വാറി ഉടമയോട് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടത് കാൽക്കോടി രൂപ

കാഞ്ഞങ്ങാട് : മന്ത്രി ചോദിക്കുന്ന കൈക്കൂലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചോദിച്ചാൽ എന്തുചെയ്യാൻ. ചോദ്യം മലയോര മേഖലയിലെ ബളാൽ പഞ്ചായത്തിൽ കരിങ്കൽ ക്വാറി ലൈസൻസിന് വേണ്ടി അപേക്ഷിച്ച് കാത്തുനിൽക്കുന്ന അന്യ ജില്ലക്കാരനായ ഒരു ക്വാറി യുടമയുടേത്.

ബളാൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറിയോടുള്ള ക്വാറി ഉടമയുെട ഇൗ ചോദ്യത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. കോൺഗ്രസ് പ്രാദേശിക നേതാവ് രാജുകട്ടക്കയമാണ് ബളാൽ പഞ്ചായത്തിന്റെ പ്രസിഡണ്ട്. ക്വാറി തുടങ്ങാനുള്ള ഒരുക്കങ്ങളും ഇതര അനുമതികളുമെല്ലാം ഉടമ ഗ്രാമപഞ്ചായത്ത് ഒാഫീസിൽ സമർപ്പിച്ചിട്ടും, അനുമതി നൽകുന്നില്ലെന്നും, തന്റെ അപേക്ഷ നിരസിച്ചതായി രേഖാമൂലം അറിയിക്കാതെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അനിശ്ചിതത്വമുണ്ടാക്കിയ സംഭവം പഞ്ചായത്ത് പ്രസിഡണ്ടിനോട് സെൽഫോണിൽ സംസാരിക്കുന്നതിനിടയിൽ, പ്രസിഡണ്ട് ക്വാറി ലൈസൻസ് അനുവദിക്കുന്നതിന് കാശ് ചോദിച്ചുവെന്ന് സിക്രട്ടറിയോട് പറയുന്നു. എത്ര രൂപ ചോദിച്ചുവെന്ന് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് സിക്രട്ടറി, മിഥുൻ കൈലാസ് ക്വാറി ഉടമയോട്  കുത്തിച്ചോദിച്ചപ്പോൾ പ്രസിഡണ്ട്  25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന് ക്വാറി ഉടമ സിക്രട്ടറിയോട് പറയുന്നു.

” ചെറിയ തുക എന്തെങ്കിലും കൊടുക്കാൻ ഞങ്ങൾ തയ്യാറാണ്. 25 ലക്ഷം രൂപ ചോദിച്ചാൽ എന്തു ചെയ്യുമെന്നും” ക്വാറി ഉടമ സിക്രട്ടറിയോട് ചോദിക്കുന്നു. കോൺഗ്രസ്സ് നേതാവ് രാജു കട്ടക്കയം പ്രസിഡണ്ട് പദവി വഹിക്കുന്ന ബളാൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറിയുടെ  ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ തടസ്സം സൃഷ്ടിച്ചുവെന്നതിനും, കയ്യേറ്റം ചെയ്തതിനും, പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ പേരിൽ വെള്ളരിക്കുണ്ട് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കോൺഗ്രസിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ക്വാറി ഉടമയോട് കാൽകോടി രൂപ കൈക്കൂലി  ചോദിച്ച സംഭവം പകൽപോലെ ശബ്ദരേഖയിൽ പുറത്തുവന്നിട്ടും, കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസലും, കോൺഗ്രസ് പാർട്ടിയും  ഒന്നും മിണ്ടാൻ  കഴിയാതെ ലജ്ജിച്ച് തലതാഴ്ത്തി നിൽക്കുകയാണ്. രാജുകട്ടക്കയത്തിന്റെ വധഭീഷണി ഭയന്ന് പഞ്ചായത്ത് സിക്രട്ടറി ഇപ്പോൾ കാഞ്ഞങ്ങാട്ട് ഹോട്ടൽ മുറിയിലാണ് താമസം. പഞ്ചായത്ത് അസിസ്റ്റ് സിക്രട്ടറി രജീഷിനാണ് ഇപ്പോൾ സിക്രട്ടറിയുടെ ചുമതല.

LatestDaily

Read Previous

ഐഎൻഎൽ പിളർന്നു, വഹാബ് വിഭാഗം കോഴിക്കോട്ട് യോഗം ചേർന്നു

Read Next

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ കേസ്സ്