നിരോധനങ്ങൾക്ക് പുല്ലുവില കെഎസ്ടിപി റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നു

കാഞ്ഞങ്ങാട് : നിരോധനങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് കാഞ്ഞങ്ങാട് – കാസർകോട് കെഎസ്ടിപി റോഡിൽ വലിയ വാഹനങ്ങൾ ചീറിപ്പായുന്നു. അപകടങ്ങളും, ഗതാഗതക്കുരുക്കും പതിവായതോടെ ജില്ലാ ഭരണകൂടം കെഎസ്ടിപി റോഡിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. വിലക്ക് പ്രാബല്യത്തിൽ വന്നിട്ട് മാസം 3 കഴിഞ്ഞു. ഇക്കാലയളവിൽ വലിയ വാഹനങ്ങളെ കെഎസ്ടിപി റോഡിൽ നിന്ന് വഴിതിരിച്ചു വിടാനും നടപടികളുണ്ടായില്ല.

മത്സ്യം കയറ്റിയ വാഹനങ്ങളുൾപ്പെടെ കെഎസ്ടിപി റോഡിൽ ചീറിപ്പായുന്നു. മത്സ്യവാഹനങ്ങൾ അമിത വേഗതയിലോടുന്നതും മലിന ജലം റോഡിലൊഴുക്കുന്നതും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. കാഞ്ഞങ്ങാട് സൗത്തിലെ ദേശീയപാത വഴി ഇത്തരം വാഹനങ്ങൾ നേരത്തെ വഴിതിരിച്ചു വിട്ടിരുന്നു. പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ കെഎസ്ടിപി റോഡിലേക്ക് വലിയ വാഹനങ്ങൾ തടഞ്ഞു. പിന്നീട് വിലക്ക് നീക്കിയതോടെ വ്യാപക പരാതി ഉയരുകയായിരുന്നു. ഒരു മാസമായി വീണ്ടും നിരോധനമുണ്ടെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി നിൽക്കുന്നു.

മാണിക്കോത്ത് മഡിയനിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബല്ലാക്കടപ്പുറം യുവാവിന്റെ ദാരുണ മരണം വലിയ വാഹനങ്ങൾ കെഎസ്ടിപി റോഡിലൂടെ കടത്തി വിട്ടതുമൂലമാണ്. അപകട സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചത് വലിയ വാഹനങ്ങൾ കെഎസ്ടിപി റോഡിൽ സഞ്ചരിക്കുന്നതുകാരണമാണ്.

LatestDaily

Read Previous

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ കേസ്സ്

Read Next

ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് തിമിംഗിലം അടിഞ്ഞു