പെൺകുട്ടികളെ കോഴിക്കോട്ടെത്തിച്ച യുവാവ് അറസ്റ്റിൽ

ആലക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലക്കോട് തടിക്കടവ് സ്വദേശി വെട്ടുകല്ല് മുറിയിൽ റാഫിയെയാണ് 19, ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാർ  അറസ്റ്റു ചെയ്തത്.

സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16ഉം14 ഉം വയസ്സുള്ള സഹോദരിമാരെ യുവാവ് സൗഹൃദത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിലെത്താത്തതിനെതുടർന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടികളെയും യുവാവിനെയും കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കോഴിക്കോട്ടെ ഹോട്ടലിൽ പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച സഹോദരിമാരിൽ നിന്നും മൊഴിയെടുത്ത പോലീസ് തട്ടിക്കൊണ്ടു പോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Read Previous

രാസലായിനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം കടകളിൽ സംയുക്ത പരിശോധന

Read Next

സഹോദരന്റെ സഞ്ചയന ദിവസം സഹോദരി കുഴഞ്ഞു വീണു മരിച്ചു